ഷാർജ: പൊരുതി നോക്കാൻ പോലും ആവാതെ രാജസ്ഥാൻ റോയൽസ് കീഴടങ്ങിയപ്പോൾ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേഓഫ് യോഗ്യത നേടി. രാജസ്ഥാനെ 86 റൺസിനാണ് കൊൽക്കത്ത തകർത്തത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്‌ക്ക് ഓപ്പണർമാർ നൽകിയ അടിത്തറയുടെ പിൻബലത്തിൽ മികച്ച സ്‌കോർ കണ്ടെത്തി. നിശ്ചിത ഓവറിൽ നൈറ്റ് റൈഡേഴ്‌സ് നാല് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എടുത്തു. ശുഭ്മാൻ ഗിൽ 58 റൺസ് എടുത്ത് ടോപ്പ്‌സ്‌കോററായി. വെങ്കടേഷ് അയ്യർ 38 റൺസും എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ കളിക്കാർ 85 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ രാജസ്ഥാൻ 50 റൺസ് പോലും എടുക്കുമെന്ന് തോന്നിയില്ല. എന്നാൽ 44 റൺസ് എടുത്ത രാഹുൽ തേവാതിയ ടീമിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിക്കുകയായരുന്നു. കൊൽക്കത്ത പ്ലേഓഫിൽ കടന്നതോടെ മുംബൈയുടെ പ്രതീക്ഷ അവസാനിച്ചു.
Comments