തിരുവനന്തപുരം : കെഎസ്ആർടിസി ബസ് സ്റ്റാന്റുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ ഉറച്ച് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു. നിയസഭയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാന്റും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്‌ലെറ്റിനുള്ള സാദ്ധ്യത പരിശോധിക്കുകയാണ്. ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബെവ്‌കോയുമായി ചർച്ച പുരോഗമിക്കുകയാണെന്നും ആന്റണി രാജു നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കി.
ഡിപ്പോകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഈ സാഹചര്യത്തിൽ തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിഞ്ഞുവെന്നായിരുന്നു കണക്കാക്കിയിരുന്നത്.
അതേസമയം ബെവ്‌കോ ഔട്ട്‌ലെറ്റുകൾ തുടങ്ങാനുള്ള തീരുമാനത്തെ മണ്ടത്തരമെന്നാണ് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചത്.
















Comments