വാഷിംഗ്ടൺ : ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാനായി റെസ്‌റ്റോറന്റിൽ കുറച്ച് സമയം കാത്തിരിക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ ഒരു കോഫി ലഭിക്കാൻ എത്ര നേരം കാത്തിരിക്കും ? സന്ദർഭം പോലെയിരിക്കും എന്നാണ് പലരുടേയും ഉത്തരം.
കഴിഞ്ഞ ദിവസം അമേരിക്കയിലെ അർക്കൻസാസിലെ ഒരു മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ അത്തരം ഒരു സംഭവം നടന്നു.ഓഡർ ചെയ്ത സമയത്ത് കോഫി ലഭിക്കാതെ വന്നപ്പോൾ യുവതി റെസ്‌റ്റോറന്റ് തല്ലിതകർത്തു.കോഫി ഓഡർ ചെയ്ത് അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും ലഭിക്കാത്തതാണ് യുവതിയെ പ്രകോപിതയാക്കിയത്. ജീവനക്കാരോട് ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
യുവതിയുടെ പ്രവൃത്തികൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു ടിക്ക്‌ടോക്കർ ക്യാമറയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ യുവതിക്കതിരെ രൂക്ഷ വിമർശനവുമായി നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ക്ഷമ പഠിക്കൂ, അല്പം കോഫിക്കായി അഞ്ചു മിനിറ്റ് കൂടി കാത്തിരുന്നു കൂടേ തുടങ്ങി നിരവധി ചോദ്യങ്ങളാണ് പോസ്റ്റിനു താഴെ ആളുകൾ ഉന്നയിക്കുന്നത്.
















Comments