തത്രക്ഷക് മെഡൽ; ഇൻസ്‌പെക്ടർ ജനറൽ ദേവ്‌രാജ് ശർമയ്‌ക്ക് നൽകി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

Published by
Janam Web Desk

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ തത്രക്ഷക് മെഡൽ പുരസ്‌കാരം ഇന്ത്യൻ തീരദേശ സേന ഇൻസ്‌പെക്ടർ ജനറൽ ദേവ്‌രാജ് ശർമയക്ക് നൽകി ആദരിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗാണ് മെഡൽ ദാനം നടത്തിയത്. ഇന്ത്യൻ തീരദേശ സേനയിൽ സമഗ്രസേവനം നൽകിയ ഉദ്യോഗസ്ഥർക്ക് രാജ്യം നൽകുന്ന ആദരവാണ് തത്രക്ഷക് മെഡൽ പുരസ്‌കാരം.

ഹിമാചൽ പ്രദേശിലെ ഷിംലയ്‌ക്ക് സമീപം സഞ്ചൗലിയാണ് ദേവ്‌രാജ് ശർമയുടെ സ്വദേശം. കഴിഞ്ഞ 35 വർഷമായി ഇന്ത്യൻ തീരദേശ സേനയിൽ സേവനം അനുഷ്ഠിച്ച് വരികയാണ്. നിലവിൽ ന്യൂഡൽഹിയിലെ തീരദേശസേനയുടെ ആസ്ഥാനത്ത് ഡെപ്യൂട്ടി ഡയറക്ടർ ജനറലാണ് ദേവ്‌രാജ് ശർമ. ഏവിയേഷൻ മേഖലയിലെ സാങ്കേതിക വിഭാഗത്തിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Share
Leave a Comment