ശ്രീനഗർ: ജമ്മുകശ്മീരിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ വ്യാപകമായ റെയ്ഡ്. ദേശവിരുദ്ധ ഓൺ ലൈൻ മാസിക വോയ്‌സ് ഓഫ് ഹിന്ദിനെ കേന്ദ്രീകരിച്ചും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതിന്റെയും പശ്ചാത്തലത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടക്കുന്നത്.
ജമ്മുകശ്മീരിൽ നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങൾക്കും സഹായം ചെയ്യുന്ന വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് സുപ്രധാന അന്വേഷണങ്ങൾ നടക്കുന്നത്. ഇതിന് പുറമേ അടുത്തിടെ കണ്ടെടുത്ത സ്‌ഫോടകവസ്തുക്കളെക്കുറിച്ചും അന്വേഷിക്കുമെന്നാണ് എൻ.ഐ.എ അറിയിക്കുന്നത്.
വോയ്‌സ് ഓഫ് ഇന്ത്യ ഓൺലൈൻ മാസിക കടുത്ത ദേശദ്രോഹ പ്രവർത്തനങ്ങളാണ് നടത്തു ന്നതെന്ന് കണ്ടെത്തിയിരുന്നു. ജമ്മുകശ്മീരിലെ യുവാക്കളിൽ മതവർഗ്ഗീയത വളർത്താനും ദേശദ്രോഹ ചിന്തയുണ്ടാക്കാനും നടക്കുന്ന ശ്രമങ്ങൾക്ക് പുറകേയാണ് ഏതാനും വർഷങ്ങ ളായി രഹസ്യാന്വേഷണ വിഭാഗങ്ങൾ പ്രവർത്തിക്കുന്നത്.
















Comments