ന്യൂഡൽഹി :ഒറ്റ ഇടപാടിലൂടെ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്ക് കൈമാറാവുന്ന പണത്തിന്റെ അളവ് റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു. ഐഎംപിഎസ് എന്ന ഈ സംവിധാനത്തിലൂടെ നിലവിൽ രണ്ടു ലക്ഷം രൂപയേ ഒറ്റ ഇടപാടിൽ കൈമാറാൻ സാധിക്കൂ. ഇത് അഞ്ച് ലക്ഷം രൂപ വരെ ഉയർത്താനാണ് തീരുമാനം.സാമ്പത്തികമായി ഏറെ ലാഭകരവും സുരക്ഷിതവുമായ സംവിധാനമായതിനാൽ ഭൂരിഭാഗം പേരും ഇതാണ് ഉപയോഗിക്കുന്നത്.
രാജ്യത്തുടനീളം ഓഫ്ലൈൻ മോഡിലുള്ള റീട്ടെയിൽ ഡിജിറ്റൽ പേയ്മെന്റുകൾക്കായി പുതിയ ഒരു പദ്ധതി അവതരിപ്പിക്കാനും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഡിജിറ്റൽ പേയ്മെന്റുകളുടെ വ്യാപ്തി വർദ്ധിപ്പിക്കുകയും വ്യക്തികൾക്കും ബിസിനസുകൾക്കും പുതിയ അവസരങ്ങൾ തുറക്കുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.
2010 ലാണ് പണം വേഗത്തിൽ കൈമാറാൻ സാധിക്കുന്ന ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനമായ ഐഎംപിഎസ് സംവിധാനം ആരംഭിച്ചത്.മൊബൈൽ, ഇന്റർനെറ്റ് ബാങ്കിങ്,എടിഎം, എസ്എംഎസ് തുടങ്ങിയ വിവിധ വഴികളിലൂടെ പണം കൈമാറ്റം നടത്താൻ സഹായിക്കുന്ന സംവിധാനമാണ് ഐഎംപ്എസ്. നാഷണൽ പോയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സൗകര്യം രാജ്യത്ത ഏർപ്പെടുത്തിയത്.
Comments