ലക്നൗ: ഭാര്യയുമായുളള തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരന്റെ ഭാര്യയെ യുവാവ് കുത്തികൊന്നു. നോയിഡയിലെ ഗൗതം ബുദ്ധ നഗറിലാണ് സംഭവം. ഇവരുടെ ഏട്ടുവയസുകാരിയായ മകളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ അനിലിനെ പോലീസ് അറസ്റ്റു ചെയ്തു. ഭഗവതിയാണ് കൊല്ലപ്പെട്ടത്.
24കാരിയായ ക്രാന്തിയ്ക്കും എട്ടുവയസുള്ള മകനുമൊപ്പമാണ് അനിൽ താമസിച്ചിരുന്നത്. കുലിപ്പണിക്കാരനാണ് അനിൽ.ദിവസങ്ങൾക്ക് മുമ്പുളള വഴക്കിനെ തുടർന്ന് ക്രാന്തി സഹോദരന്റെ വീട്ടിലേക്ക് പോയിരുന്നു. ഇതിന്റെ പിന്നാലെ അനിൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യാസഹോദരന്റെ വീട്ടിൽ എത്തി. ഇവിടെ വച്ച് ക്രാന്തിയുമായി അനിൽ വീണ്ടും വഴക്കിട്ടു. തർക്കത്തെ തുടർന്ന് അനിൽ ക്രാന്തിയെയും ക്രാന്തിയുടെ സഹോദരന്റെ ഭാര്യയായ ഭഗവതിയെയും അവരുടെ എട്ടുവയസുള്ള മകളെയും ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഭഗവതി ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഏട്ടുവയസുകാരിയുടെ നില ഗുരുതരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
Comments