തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ തീ പിടിത്തം. രാവിലെയോടെയാണ് സംഭവം.ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്.
ടെർമിനലിന്റെ അഞ്ചാം നിലയിലുള്ള ആർടിഒ ഓഫീസിലെ മുറിയ്ക്കുള്ളിലാണ് തീ പിടിത്തം ഉണ്ടായത്. മാലിന്യം ഇട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
വളരെ ശ്രമകരമായാണ് അഗ്നിശമന സേന തീ അണയ്ക്കുന്നത്. പുക പുറത്തുപോകാനുള്ള മതിയായ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ തീ അണയ്ക്കാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
Comments