തിരുവനന്തപുരം : അതുല്യനടൻ നെടുമുടി വേണുവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ എംബി രാജേഷ്. വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചു വർഷക്കാലത്തിലേറെയായി നെടുമുടി വേണുവുമായി വ്യക്തിപരമായ സൗഹൃദം ഉണ്ടായിരുന്നു. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ വേണുവിന്റെ നിര്യാണം മലയാള സിനിമയ്ക്ക് വലിയ നഷ്ടമാണ്. സിനിമാ സുഹൃത്തുക്കളുടെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സ്പീക്കർ അനുശോചിച്ചു.
സകലകലാ വല്ലഭനായിരുന്നു നെടുമുടി വേണുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നെടുമുടിവേണു അരങ്ങൊഴിഞ്ഞിരിക്കുന്നു. എന്തു വിശേഷണമാണ് നെടുമുടി വേണുവിന് നൽകുക . അതിനൊക്കെ മുകളിലാണ് അദ്ദേഹത്തിന്റെ പ്രതിഭ!
അഭിനയരംഗത്ത് സജീവമായി അരനൂറ്റാണ്ട് പിന്നിടുക ..അഞ്ഞൂറിലധികം വേഷങ്ങളിൽ പകർന്നാടുക… നായകനായി വില്ലനായി സഹനടനായി. പകരം വെക്കാനില്ലാത്ത അതുല്യപ്രതിഭയായി അദ്ദേഹം മലയാളിക്കൊപ്പം ജീവിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടന്മാരുടെ പട്ടികയിൽ അദ്ദേഹം ഉണ്ടാകുമെന്ന് തീർച്ച. സകലകലാവല്ലഭനായിരുന്നു അദ്ദേഹമെന്നും ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
Comments