ദുബായ് : ഐ.പി.എല്ലിലെ ആദ്യ പ്ലേഓഫിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആരാധകരായ രണ്ടു സഹോദരങ്ങളുടെ കരച്ചിലും ധോണിയുടെ സമ്മാനവും വൈറലായി. കളി അവസാന ഓവറിലേക്ക് എത്തിയതോടെയാണ് ഡൽഹി-ചെന്നൈ ആരാധകരെല്ലാം ഉദ്വേഗത്തിന്റെ മുൾമുനയിലായത്. നിർണ്ണായക സമയത്ത് ധോണിയുടെ തകർപ്പൻ ഷോട്ടുകൾ ഡൽഹിക്കെതിരെ ചെന്നൈക്ക് ഫൈനലിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഗ്യാലറിയിലെ ആരാധകരുടെ വികാരങ്ങൾ ക്യാമറാകണ്ണുകൾ ഒപ്പിയെടുക്കുന്നതിനിടെയാണ് രണ്ടു കുട്ടികളുടെ കരച്ചിൽ ലോകം മുഴുവനെത്തിയത്.
. #MSDhoni ❤️ @Msdhoni
pic.twitter.com/exQyOhTa5Y— Ash MSDian™ 🦁💛 (@savagehearttt) October 11, 2021
തങ്ങളുടെ ടീം ജയിച്ചതിന്റെ സന്തോഷം അടക്കാനാകാതെ അമ്മയെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളെ ക്യാമറാ കണ്ണുകൾ വിടാതെ പിന്തുടർന്നതോടെ ധോണി ഡ്രസ്സിംഗ് റൂമിൽ നിന്നും ഇറങ്ങിവന്ന് കുട്ടികളെ കൈനീട്ടിവിളിച്ചു. തങ്ങളുടെ കുഞ്ഞ് ആരാധകരെ ഏതായാലും ധോണി നിരാശരാക്കിയില്ല. ഒരു ക്രിക്കറ്റ് പന്തിൽ ഓട്ടോ ഗ്രാഫ് ഇട്ട് കുട്ടികൾക്ക് ധോണി തന്നെ പന്ത് ഗ്യാലറിയിലേക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ ഇന്നലെ ചെന്നൈ ആരാധകരും ഐ.പി.എൽ ആരാധകരും പങ്കുവെച്ചതോടെയാണ് വൈറലായത്. 12 പന്തിൽ 24 റൺസ് വേണമെന്ന നിർണ്ണായക ഘട്ടത്തിലാണ് ധോണി ഒരു സിക്‌സറും മൂന്ന് ഫോറുകളുമടിച്ച് ടീമിനെ ജയിപ്പിച്ചത്. രവീന്ദ്രജഡേജയ്‌ക്ക് പകരമായി മുന്നേ ഇറങ്ങിയ ധോണി താനെക്കാലത്തേയും മികച്ച ഫിനിഷറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചതോടെ ചെന്നൈ ആരാധകർ ആവേശത്തിലായി.
















Comments