ആര്യൻ ഖാന് ജയിൽ ഭക്ഷണം വേണ്ട; കഴിക്കുന്നത് കാന്റീനിലെ ബിസ്‌ക്കറ്റും കൊണ്ടുപോയ വെള്ളവും മാത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആര്യൻ ഖാന് ജയിൽ ഭക്ഷണം വേണ്ട; കഴിക്കുന്നത് കാന്റീനിലെ ബിസ്‌ക്കറ്റും കൊണ്ടുപോയ വെള്ളവും മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 11:45 am IST
FacebookTwitterWhatsAppTelegram

മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജയിൽ ഭക്ഷണം ഇഷ്ടപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. എൻസിബി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ആര്യൻ ഖാൻ ഇപ്പോൾ ആർതൂർ റോഡ് ജയിലിലാണ് ഉള്ളത്. എന്നാൽ ജയിലിലെ അന്തരീക്ഷവുമായി പൊരുത്തപ്പെട്ട് പോകാൻ ആര്യന് സാധിക്കുന്നില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരുന്നത്.

ജയിൽ കാന്റീനിൽ നിന്നുള്ള ബിസ്‌ക്കറ്റ് മാത്രമാണ് ആര്യൻ കഴിക്കുന്നത്. ജയിലിലേക്ക് പോകുമ്പോൾ 12 ബോട്ടിൽ വെള്ളം ആര്യൻ കൊണ്ടുപോയിരുന്നു. അത് മാത്രമാണ് ആര്യൻ ഖാൻ കുടിക്കുന്നതും. എന്നാൽ ആര്യന്റെ പക്കലുള്ള വെള്ളം തീരാറായി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആർതൂർ ജയിലിലെ തടവുപുള്ളികൾക്ക് കൃത്യമായ ഭക്ഷണ രീതിയാണ് ഉള്ളത്. രാവിലെ ഷീര പോഹ, ഉച്ചയ്‌ക്കും രാത്രിയിലുമായി ചപ്പാത്തി, സബ്ജി, ദാൽ, ചോറ് എന്നീ വിഭവങ്ങളാണ് നൽകുന്നത്. എന്നാൽ താരപുത്രന് ഇതൊന്നും തന്നെ ഇഷ്ടപ്പെടുന്നില്ലെന്നാണ് റിപ്പോർട്ട്.

പുറത്ത് നിന്നുള്ള ഭക്ഷണം ജയിലിൽ അനുവദിക്കാറില്ല. ഈ ആവശ്യവുമായി ആര്യന്റെ അമ്മ ഗൗരി ഖാൻ നേരത്തെ അധികൃതരെ സമീപിച്ചിരുന്നു. വീട്ടിലുണ്ടാക്കിയ ഭക്ഷണം ആര്യന് കൊടുക്കാൻ അനുവദിക്കണം എന്നതായിരുന്നു ആവശ്യം. എന്നാൽ ജയിൽ അധികൃതർ അതിന് അനുവദിച്ചില്ല. ആര്യൻ എൻസിബി കസ്റ്റഡിയിലിരിക്കെ മക് ഡോണാൾഡ്‌സിൽ നിന്നുള്ള ഭക്ഷണവുമായി ഗൗരി ഖാൻ ഓഫീസിലെത്തിയെങ്കിലും ഉദ്യോഗസ്ഥർ ഗൗരിയെ തിരികെ അയച്ചത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.

അതേസമയം ആര്യന്റെ ജയിൽ ജീവിതം ഷാറൂഖിനെയും അമ്മ ഗൗരി ഖാനെയും ദുഃഖത്തിലാക്കിയിരിക്കുകയാണ്. മുംബൈയിലെ മന്നത് ബംഗ്ലാവിൽ നിന്ന് അവർ പുറത്തിറങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Tags: ncbmsinaryan khandrugs case
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies