പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ പരമാദ്ധ്യക്ഷൻ ആയി ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. പരുമലയിൽ ചേർന്ന മലങ്കര അസോസിയേഷൻ യോഗത്തിന്റേതാണ് തീരുമാനം. സുന്നഹദോസ് യോഗം ചേർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ തീരുമാനിക്കും.
സഭയുടെ 22-ാം മലങ്കര മെത്രാപ്പോലീത്തായായും, 9-ാം കാതോലിക്കായായുമാണ് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സേവേറിയോസിനെ തിരഞ്ഞെടുത്തത്. നിലവിൽ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്തയാണ് സേവേറിയസ്. കാലം ചെയ്ത ബസേലിയസ് മാർത്തോമ്മ പൗലോസ് ദ്വിതിയൻ കത്തോലിക്ക ബാവയുടെ അസിസ്റ്റന്റ് കൂടിയായിരുന്നു അദ്ദേഹം.
മലങ്കര സഭ ഒന്നാണെന്ന് തെരഞ്ഞെടുപ്പിന് ശേഷം സേവേറിയോസ് പ്രതികരിച്ചു. സഭ ഒരു കുടുംബമാണ്. സഹോദരങ്ങൾ തമ്മിലുള്ള ഭിന്നതകൾ പരിഹരിക്കപ്പെടണം. വിഭാഗീയത ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments