ന്യൂഡൽഹി : എയിംസിലെ വനിതാ ഡോക്ടറെ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി. ആശുപത്രിയിലെ മുതിർന്ന ഡോക്ടറാണ് പീഡനത്തിനിരയാക്കിയതെന്നാണ് വനിതാ ഡോക്ടറുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞമാസം 26 നായിരുന്നു സംഭവം. ഇരുവരുടെയും സുഹൃത്തായ മറ്റൊരു ഡോക്ടറുടെ ജന്മദിന ആഘോഷങ്ങൾക്കായി പോയപ്പോഴായിരുന്നു പീഡനം. ആഘോഷപരിപാടികൾ കഴിഞ്ഞ ശേഷം ബലമായി മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ ഡൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376, 377 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. സംഭവ ശേഷം പ്രതിയായ ഡോക്ടർ ഒളിവിലാണ്. ഇയാൾക്കായി വിവിധയിടങ്ങളിൽ പോലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ മജിസ്‌ട്രേറ്റ് മുൻപാകെ പരാതിക്കാരി മൊഴി നൽകി.
Comments