പാലക്കാട് : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുടർന്നു. ശക്തമായ മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു ഷട്ടറുകൾ തുറന്നത്. നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്. രാവിലെ മുതൽ ശക്തമായ മഴ തുടരുന്നതിനാൽ അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററായി ഉയർന്നിരുന്നു. ഇതോടെയാണ് മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനിച്ചത്.
അതേസമയം പരമാവധി സംഭരണ ശേഷിയിൽ ജലനിരപ്പ് എത്തിയതിനെ തുടർന്ന് ആളിയാർ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നു. ചിറ്റൂർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറാണ് മുഴുവൻ ഷട്ടറുകളും തുറന്ന വിവരം അറിയിച്ചത്. 1050 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 049.65 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്
















Comments