ന്യൂഡൽഹി : ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് അയോദ്ധ്യ സന്ദർശിക്കും. ചൊവ്വാഴ്ച സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം മൂന്ന് ദിവസം അയോദ്ധ്യയിൽ തുടരും. അഖില ഭാരതീയ ശരീരിക് വർഗിൽ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം അയോദ്ധ്യയിൽ എത്തുന്നത്.
ആർഎസ്എസ് ജനൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയ്‌ക്കൊപ്പമാകും അദ്ദേഹം അയോദ്ധ്യയിൽ എത്തുക. ശരീരിക് വിഭാഗ് അഭ്യാസ് വർഗിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.
കർസേവക്പുരത്തെ വിശ്വഹിന്ദു പരിഷതിന്റെ ആസ്ഥാനത്ത് നടക്കുന്ന അഭ്യാസ് വർഗിൽ ശാരീരിക് വിഭാഗിലെ എല്ലാ യൂണിറ്റിലെയും അംഗങ്ങളും ഓഫീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് വിവരം. അഭ്യാസ് വർഗിനായുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ടെന്നാണ് വിവരം.
















Comments