കൊല്ലം: കൊല്ലത്ത് പശുവിനെ കെട്ടിയിട്ട് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നതായി പരാതി. കൊല്ലം ഇരവിപുരത്താണ് സംഭവം. പനമൂട്ടിൽ ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ചത്തത്. സംഭവത്തിൽ ജയചന്ദ്രൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇന്നലെയാണ് കെട്ടിയിട്ട പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത്. ജയചന്ദ്രന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായും ഇയാളെ കുറിച്ച് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു.
ജയചന്ദ്രന്റെ തന്നെ മറ്റൊരു പശുവിനെയും സമാനമായ രീതിയിൽ പീഡിപ്പിക്കാൻ പ്രതി ശ്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. പീഡന ശ്രമത്തിനിടെ കയറ് കഴുത്തിൽ കുരുങ്ങിയാണ് പശു ചത്തതെന്നാണ് പ്രാഥമിക നിഗമനം.
Comments