കോട്ടയം: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ രീതിയിൽ കുടുങ്ങി കടക്കെണിയിലായ യുവാവിന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കോട്ടയം സ്വദേശിയായ സരിൻ മോഹൻ എഴുതിയ കുറിപ്പാണ് സമൂഹമാദ്ധ്യമങ്ങളിൽ തീരാ നൊമ്പരമായി മാറിയിരിക്കുന്നത്. ഹോട്ടൽ നടത്തിപ്പ്കാരനാണ് സരിൻ. ആറ് മാസം മുൻപ് വരെ കുഴപ്പമില്ലതിരുന്ന ഹോട്ടൽ ആയിരുന്നു തന്റേത്. എന്നാൽ അശാസ്ത്രീയമായ ലോക്ഡൗൺ തീരുമാനങ്ങൾ എല്ലാം തകർത്തുവെന്ന് സരിൻ പറയുന്നു.
തന്റെ മരണത്തിന് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും സരിൻ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ബിവറേജിൽ ജനങ്ങൾക്ക് തിങ്ങി കൂടാം കൊറോണ വരില്ല, എന്നാൽ ഹോട്ടലിൽ ക്യൂ നിന്നാൽ കൊറോണ പിടിക്കും. ബസ്സിൽ അടുത്ത് ഇരുന്നു യാത്ര ചെയ്യാം, എന്നാൽ ഹോട്ടലിൽ ഇരുന്നാൽ കൊറോണ പിടിക്കും. ഷോപ്പിംഗ് മാളിൽ ഒരുമിച്ചു കൂടി നിക്കാം, കല്യാണങ്ങൾ 100 പേർക്ക് ഒരുമിച്ചു നിക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം എന്നാൽ ഹോട്ടലിൽ ഇരിക്കാൻ പറ്റില്ല. സരിൻ കുറിയ്ക്കുന്നു.
തീരുമാനങ്ങൾ എല്ലാം തകർന്നപ്പോൾ സർക്കാർ ലോകഡൗൺ എല്ലാം മാറ്റി. എന്നാലിപ്പോൾ താൻ നേരിടുന്നത് പ്രൈവറ്റ് ബാങ്കുകളുടേയും ബ്ലെയ്ഡുകാരുടേയും
ഭീഷണിയാണ്. 6 വർഷം ജോലി ചെയ്താൽ തീരില്ല തന്റെ കടബാദ്ധ്യതകൾ. തന്റെ മരണത്തോട് കൂടിയെങ്കിലും സർക്കാരിന്റെ മണ്ടൻ തീരുമാനങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുക.
എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയിൽ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഉദേഹരണമാണ് താനെന്നും കുറിപ്പിൽ പറയുന്നു. തന്റെ ഫോൺ എടുക്കുന്ന പോലീസുകാർ അത് വീട്ടിൽ കൊടുക്കണം. മകൾക്ക് ഓൺലൈൻ ക്ലാസ് ഉള്ളതാണെന്ന് എഴുതിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സരിൻ മരിച്ചെന്ന് ശരിവെയ്ക്കുന്ന കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
https://www.facebook.com/sarin.mohan.79/posts/623461062358377
Comments