കോഴിക്കോട്: കോഴിക്കോട് കായത്തൊടിയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു. ജാനകിക്കാട്ടിൽ വച്ചാണ് പീഡനം നടന്നതെന്ന് 17 കാരി പോലീസിന് മൊഴി നൽകി. സംഭവത്തിൽ മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റിയാടി സ്വദേശിയേയും പോലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യം ചെയ്യുകയാണ്.
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ഒക്ടോബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകുകയായിരുന്നു. ശേഷം പെൺകുട്ടിയുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേർന്ന് ബലാത്സംഗം ചെയ്തു.
ഇവര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. അടുത്തിടെ ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ കൂട്ട ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
Comments