തിരുവനന്തപുരം : എല്ലാ വിഭാഗത്തിനും മതിയായ പ്രതിനിധ്യം കൊടുത്താണ് കെപിസിസി ഭാരവാഹി പട്ടികയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ.പട്ടികയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കടക്കം ആർക്കും തെരുവിലിറങ്ങേണ്ടി വരില്ലെന്ന് കെ.സുധാകരൻ എംപി പറഞ്ഞു.
പട്ടിക സംബന്ധിച്ച് പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാം.അവരെ പാർട്ടിയിൽ മറ്റ് ഉത്തരവാദിത്വങ്ങൾ നൽകി സക്രിയമാക്കും.പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ പ്രതിഷേധിക്കില്ല. എല്ലാവരോടും കൂടിയാലോചന നടത്തിയാണ് പട്ടിക തയ്യാറാക്കിയത്.സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുമുള്ളവരെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
സമർത്ഥരായ നേതാക്കൾ ആണ് എല്ലാവരും. ജനസമ്മിതിയും പ്രവർത്തന മികവുമാണ് പരിഗണിച്ചത്. തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നിന്നവരെ ഭാരവാഹിപട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
രമണി പി നായർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉണ്ടായിരുന്നു.എന്നാൽ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ പേര് പിൻവലിക്കാൻ കാരണമായി.പകരം സീനിയറായ ഒരാളെ കണ്ടെത്താൻ കഴിയാതെ വന്നതു കൊണ്ടാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതയില്ലാതെയായത്.സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ അല്ല. അതേസമയം സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ല. വനിതകൾക്ക് 10 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കിിയിട്ടുണ്ട് സെക്രട്ടിമരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉണ്ടാവുമെന്നും കെ.സുധാകരൻ വ്യക്തമാക്കി. ഭാരവാഹികളെ തീരുമാനിക്കുന്നതിൽ കെ.സി വേണുഗോപാൽ ഇടപെട്ടിട്ടില്ല. സംസ്ഥാന ഘടകം നൽകിയ പേരുകൾ ഹൈക്കമാന്റ് അംഗീകരിക്കുകയാണുണ്ടായത്.എൻ ഗോപിനാഥുമായുള്ള പ്രശ്‌നം പരിഹരിച്ചെന്നും സുധാകരൻ വ്യക്തമാക്കി.
Comments