കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് എല്ലാം അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കുറ്റപത്രം. ഇക്കാര്യം തെളിയിക്കുന്ന ശക്തമായ തെളിവുകൾ ലഭ്യമാണെന്ന് കസ്റ്റംസ് പറഞ്ഞു. കുറ്റപത്രത്തിൽ 29-ാം പ്രതിയാണ് ശിവശങ്കർ.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന്റെ സാദ്ധ്യത ആദ്യം തിരിച്ചറിഞ്ഞത് സന്ദീപും റമീസുമാണ്. കോഴിക്കോടും മലപ്പുറത്തും ഉള്ളവരാണ് ഇതിനായി പണം മുടക്കിയത്. 2019ലാണ് ആദ്യമാണ് സ്വർണ്ണക്കടത്ത് നടത്തിയത്. അന്ന് ശിവശങ്കറിന് ഇക്കാര്യം അറിയില്ലായിരുന്നു.
എന്നാൽ 161 കിലോ സ്വർണ്ണം 21 തവണയായി കടത്തിയപ്പോൾ ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണം ഉരുപ്പടികളാക്കി വിവിധ ജ്വല്ലറികൾക്ക് നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്.
മംഗലാപുരത്തേയും ഹൈദരാബാദിലേയും ജ്വല്ലറികളിലാണ് സ്വർണ്ണം കൈമാറിയത്. ജ്വല്ലറിയുടെ ഉടമകളേയും കസ്റ്റംസ് പ്രതിചേർത്തിട്ടുണ്ട്. ദുബായി കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്ക് സ്വർണ്ണക്കടത്തിൽ വ്യക്തമായ പങ്കുണ്ട്. ഇവരെ നിലവിൽ പ്രതിചേർത്തിട്ടില്ല. ഷോകോസ് നോട്ടീസിന് മറുപടി ലഭിച്ച ശേഷം തുടർ നടപടിയിലേക്ക് കടക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
Comments