നൃൂഡൽഹി: ഐസിഎസ്സി പത്താം ക്ലാസ്,പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി പ്രഖ്യാപിച്ചു. ഐസിഎസ്സി പരീക്ഷ ബോർഡ് കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 14 മുതൽ 20 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ 11 മണി മുതൽ 10ാം ക്ലാസ് പരീക്ഷയും ഉച്ചയ്ക്ക്് 2 മണി മുതൽ 12ാം ക്ലാസ് പരീക്ഷയും നടത്തും.
നവംബർ 22 മുതൽ 12ാം ക്ലാസും 29 മുതൽ 10ാം ക്ലാസുകാർക്കും ക്ലാസുകൾ പുന:രാരംഭിക്കും. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്നാണ് പരീക്ഷകൾ ഓഫ്ലൈനായി നടത്താൻ തീരുമാനിച്ചത്. ഉപകരണങ്ങളുടെയും ഇന്റർനെറ്റിന്റെയും അഭാവം മൂലമാണ് പരീക്ഷ സ്കൂളുകളിൽ വച്ച് നടത്തുന്നതെന്നും ബോർഡ് ചിഫ് വ്യക്തമാക്കി. പകുതി സിലബസ് വച്ചാണ് രണ്ടു ക്ലാസുകളുടെയും പരീക്ഷ. നവംബർ 15,16 മുതൽ പരീക്ഷകൾ നടത്താനായിരുന്നു നേതത്തെ തീരുമാനിച്ചത്. പീന്നിട് മാറ്റിവയ്ക്കുകയായിരുന്നു.
Comments