ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിനിടെ ഒരാൾ ഭീകരരുടെ വെടിയേറ്റ് മരിച്ചു. അനന്തനാഗ് സ്വദേശി ഷഹിദ് അജാസാണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ ബബപോരയിലുള്ള സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു സംഭവം.
ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മറഞ്ഞിരുന്ന ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഇതിനിടെ സംഭവം അറിയാതെ അതുവഴി വന്ന ഷാഹിദ് അജാസിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷാഹിദ് അജാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിൽ ഷോപിയാൻ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സംഭവ ശേഷം ഭീകരർ ഉൾവനത്തിലേക്ക് ഓടി മറഞ്ഞിരിക്കാമെന്നാണ് നിഗമനം. ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് സിആർപിഎഫ് ക്യാമ്പിന്റെ പരിസരത്ത് സുരക്ഷ ശക്തമാക്കി.
Comments