നിരോധനത്തിന്റെ പത്തു വർഷങ്ങൾ…ഇനി എന്നും കാണും വെള്ളി വെളിച്ചം…. കൊറോണ പ്രതിസന്ധികൾ നീങ്ങിതുടങ്ങിയതോടെ വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ് രാജ്യത്തെ സിനിമ തിയേറ്ററുകൾ…. കേരളത്തിലടക്കം ഹർഷാരവങ്ങളോടെ സിനിമകളുടെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ… ബിഗ് ബജറ്റ് ചിത്രങ്ങളടക്കം ഒട്ടേറെ സിനിമകൾ ആണ് ബിഗ് സ്ക്രീനിലൂടെയുള്ള റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.
രാജ്യത്ത് വീണ്ടും തിയേറ്ററുകൾ സജീവം ആകുമ്പോഴും പത്തുവർഷമായി വെളിച്ചം കാണാത്ത ഒരു ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമുണ്ട്.. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ അടക്കം നിരവധി അന്താരാഷ്‌ട്ര അംഗീകാരങ്ങൾ വാങ്ങികൂട്ടിയ സിനിമ… ഡാം 999…. വിവാദങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ പോലും പ്രക്ഷുബ്ധ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയ ഡാം 999 എന്ന ചലച്ചിത്രമാണ് ഇപ്പോള്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നത്…..
പത്താം വാർഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയിലും ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം നീട്ടിയിരിക്കുകയാണ് തമിഴ്‌നാട് സർക്കാർ. സിനിമ ഇറങ്ങിയത് മുതൽ തമിഴ്‌നാട്ടിൽ പ്രദർശനം നിരോധിച്ചിരിക്കുകയാണ്. സുപ്രീം കോടതി വരെ പ്രദർശനാനുമതി നൽകിയിട്ടും ഇതുവരെ ചിത്രം തമിഴ്‌നാട്ടിൽ പ്രദർശിപ്പിച്ചിട്ടില്ല…ഈ വർഷം സെപ്തംബർ വരെ ഉണ്ടായിരുന്ന നിരോധനമാണ് ഇപ്പോൾ പുതുക്കിയത്.കാലാവധി അവസാനിക്കുന്നതിന് അനുസരിച്ച് നിരോധനം കൃത്യമായി പുതുക്കുന്ന നടപടിയാണ് തമിഴ്നാട് സർക്കാർ കൈക്കൊള്ളുന്നത്.2011ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ കഥയ്‌ക്ക് മുല്ലപ്പെരിയാർ അണക്കെട്ടുമായി സാമ്യമുണ്ട് എന്ന വാദം ഉന്നയിച്ചാണ് തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയത്.
വർഷങ്ങളോളം പഴക്കമുള്ള ഒരു അണക്കെട്ടും അത് തകരുമ്പോൾ ഉണ്ടാകുന്ന ദുരന്തവും പ്രമേയമാക്കിയാണ് ഡാം 999 സിനിമ നിർമ്മിച്ചത്.ജനങ്ങള്‍ക്ക് വെള്ളവും വെളിച്ചവും നല്‍കുന്ന അണക്കെട്ടുകള്‍ക്ക്, അവരുടെ ജീവന്റെ വെളിച്ചം എന്നെന്നേയ്‌ക്കുമായി അണയ്‌ക്കുവാനുള്ള ശക്തിയുമുണ്ട് എന്ന യാഥാര്‍ത്ഥ്യത്തിന്റെ ഒരു വെളിപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം. ചിത്രം പുറത്തിറങ്ങിയ സമയത്ത് ഇന്ത്യൻ പാർലമെന്റ് വരെ തടസ്സപ്പെടുത്തുന്നത് അടക്കമുള്ള സംഘർഷങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പതിക്കാൻ സമ്മതിക്കാതിരിക്കുക,പ്രദർശിപ്പിക്കാൻ മുന്നോട്ട് വരുന്ന തിയേറ്ററുകൾക്ക് ഫൈൻ ഏർപ്പെടുത്തുക,ചാനലുകളെ സ്വാധീനിച്ച് സാറ്റ്‌ലൈറ്റ് അവകാശം എടുപ്പിക്കാതിരിക്കുക തുടങ്ങിയ പലപ്രശ്‌നങ്ങളും സിനിമയുടെ അണിയറ പ്രവർത്തകർക്ക് നേരിടേണ്ടതായി വന്നിരുന്നു.
ഒന്‍പത് ‘ എന്ന അക്കത്തിന് വളരെയധികം പ്രാധാന്യമുള്ള സിനിമയാണ് ഡാം 999. ഒന്‍പത് പ്രധാന കഥാപാത്രങ്ങള്‍, ഒന്‍പത് ലൊക്കേഷനുകള്‍, ഒന്‍പത് രസങ്ങള്‍, ഒന്‍പത് പാട്ടുകള്‍. നഷ്ടപ്രണയത്തിന്റെ ഒന്‍പത് ഭാവങ്ങള്‍, ഒന്‍പത് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കള്‍, ഒന്‍പത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒന്‍പത് ചികിത്സാ രീതികളിലുള്ള ആയുര്‍വ്വേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒന്‍പത് രീതികളില്‍ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒന്‍പത് പ്രത്യേകതകളാണ് ഈ സിനിമയ്‌ക്കുള്ളത്.
റിലീസിന് ശേഷം, പുരസ്‌കാരങ്ങളുടെ എണ്ണത്തിലും ചിത്രം ‘സൂപ്പര്‍ ഹിറ്റാ’യിരുന്നു. ചിത്രം. ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എന്‍ട്രികള്‍ നേടിയത് കൂടാതെ, തൊട്ടടുത്ത വര്‍ഷത്തെ ഗോള്‍ഡന്‍ റൂസ്റ്റര്‍ അവാര്‍ഡിലേക്ക് 12 ക്യാറ്റഗറികളില്‍ മത്സരിക്കാനും ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന ഈ അവാര്‍ഡിനായി മത്സരിക്കാന്‍ യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ സിനിമ കൂടിയാണ് ഡാം 999. അതേ സമയം തമിഴ്‌നാട്ടിൽ ചിത്രത്തിന് നിരോധനം തുടരുമ്പോഴും പത്താം വാർഷികാഘോഷത്തിന്റെ ഈ വേളയിൽ വാരാന്ത്യങ്ങളിലെ വെബിനാറുകളിലൂടെ ചിത്രത്തിന്റെ ചിത്രീകരണവേളയിലെ അവിസ്മരണീയാനുഭവങ്ങൾ പുതുക്കുന്ന ജോലിയിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. മഴ കനത്തതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുമ്പോള്‍, വർഷങ്ങൾക്കു മുൻപ് ആ വിവാദം അണപൊട്ടിയൊഴുക്കിയ ചിത്രത്തെ ഒരിക്കൽ















Comments