ന്യൂഡൽഹി : ശിരോമണി അകാലി ദൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. ഗുർമീത് സിംഗ്, മഞ്ചീത് സിംഗ് എന്നിവരാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ഡൽഹി മേധാവി അദേശ് ഗുപ്ത, എംപി ഗൗതം ഗംഭീർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ഇവർ പാർട്ടിയിൽ പ്രവേശിച്ചത്. ഡൽഹിയിലെ പാർട്ടിയുടെ മീഡിയ ഹെഡ് നവീൻ കുമാറാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പദ്ധതികളിലും പരിപാടികളിലും വിശ്വാസമർപ്പിച്ചു കൊണ്ട് മുന്നോട്ട്പോകുന്ന ഒരു കുടുംബമാണ് ബിജെപിയെന്ന് അദേശ് ഗുപ്ത പറഞ്ഞു. യുവാക്കൾ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പുതുതായി പാർട്ടിയിൽ അംഗത്വം സ്വീകരിച്ചവർ തുടർന്നും ജനങ്ങളെ സേവിക്കണമെന്നും ഗൗതം ഗംഭീർ പറഞ്ഞു.
Comments