ഹൈദരാബാദ് : തെലങ്കാനയിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെലങ്കാന- ഛത്തീസ്ഗഡ് അതിർത്തി മേഖലയായ വെങ്കട്പൂരിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
രാവിലെയോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. തെരച്ചിലിനെത്തിയ സുരക്ഷാസേനാംഗങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതേ തുടർന്ന് പ്രത്യാക്രമണം നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതിന് ശേഷം നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് പ്രദേശത്ത് ഏറ്റുമുട്ടിയത്.
കൊല്ലപ്പെട്ട ഭീകരരിൽ നിന്നും എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. എകെ 47 ന് പുറമേ മെഷീൻ ഗൺ, സ്‌ഫോടക വസ്തുക്കൾ, എന്നിവയാണ് പിടിച്ചെടുത്തത്.
Comments