വയനാട് : വയനാട്ടിൽ കമ്യൂണിസ്റ്റ് ഭീകൻ കീഴടങ്ങി. ഏഴ് വർഷമായി മാവോവാദി സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് കീഴടങ്ങിയത്. കേരള സർക്കാറിന്റെ കീഴടങ്ങൽ നയപ്രകാരമാണ് ലിജേഷ് കീഴടങ്ങിയതെന്ന് ഐ.ജി. അശോക് യാദവ് അറിയിച്ചു.
കബനീദളത്തിന്റെ ഡപ്യൂട്ടി കമാൻഡന്റ് ആയിരുന്നു ലിജേഷ്. വയനാട് സ്വദേശിയായ ലിജേഷ് കേരളത്തിലും കർണാടകയിലും ആന്ധ്രയിലുമായാണ് പ്രവർത്തിച്ചിരുന്നത്. പുനരധിവാസ പദ്ധതി പ്രകാരമുള്ള കേരളത്തിലെ ആദ്യ കീഴടങ്ങൽ കൂടിയാണിത്.
















Comments