ദുബായ് : ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ആദ്യ തോല്‍വി കനത്തതായിരുന്നു. മുഹമ്മദ് റിസ്‌വാനും ബാബര്‍ അസമും വഴിപിരിയാതെ പൊരുതിയാണ് വിജയലക്ഷ്യമായ 152 റണ്‍സ് അടിച്ചെടുത്തത് .
ഇതിൽ മുഹമ്മദ് റിസ് വാനെ അഭിനന്ദിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വഖാർ യൂനിസ് രംഗത്തെത്തി . ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനിടെ മുഹമ്മദ് റിസ്‌വാൻ ഹിന്ദുക്കളുടെ മുന്നിൽ നിസ്ക്കരിച്ചതാണ് തനിക്ക് വളരെ സവിശേഷമായി തോന്നിയതെന്നാണ് വഖാർ യൂനിസ് പറഞ്ഞത് . തിങ്കളാഴ്ച ഒരു വാർത്താ ചാനലിലെ ടോക്ക് ഷോയിൽ പങ്കെടുക്കുകയായിരുന്നു വഖാർ .
പാകിസ്ഥാൻ ഓപ്പണർമാർ ബാറ്റ് ചെയ്ത രീതിയെ വഖാർ യൂനിസ് അഭിനന്ദിക്കുകയും ചെയ്തു. ലോകകപ്പ് മത്സരങ്ങളിൽ ശ്വാസംമുട്ടിയ ചരിത്രമാണ് പാകിസ്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘ ബാബറും റിസ് വാനും ബാറ്റ് ചെയ്ത രീതി, അവരുടെ മുഖത്തെ ഭാവം എന്നിവ അതിശയിപ്പിക്കുന്നതാണ്. ഏറ്റവും നല്ല കാര്യം, റിസ് വാൻ ചെയ്തത്, മാഷല്ലാ, ഹിന്ദുക്കളാൽ ചുറ്റപ്പെട്ട മൈതാനത്ത് നമസ്‌കാരം അർപ്പിച്ചു, അത് ശരിക്കും എനിക്ക് വളരെ പ്രത്യേകതയുള്ളതായി തോന്നി.‘ – വഖാർ യൂനിസ് പറഞ്ഞു.
ഇന്ത്യയുടെ ഇന്നിങ്‌സിനിടയിലാണ് റിസ്‌വാന്‍ ഗ്രൗണ്ടില്‍ നമസ്‌ക്കരിച്ചത് . ഡ്രിങ്ക്‌സിനായി ഇന്ത്യ ഇടവേളയെടുത്തപ്പോഴാണ് റിസ്‌വാന്‍ പ്രാര്‍ത്ഥന നടത്തിയത് .
നേരത്തെ പാകിസ്താൻ മന്ത്രിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം മുസ്ലീങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ നിമിഷം ആഘോഷമാക്കുകയാണ്. പാകിസ്താന്റെ ഫൈനൽ ഇന്നായിരുന്നു. പാകിസ്താനും ഇസ്ലാമും വിജയിക്കട്ടെ’ എന്നായിരുന്നു പാകിസ്താൻ മന്ത്രിയായ ഷെയ്ഖ് റഷീദ് പരാമർശിച്ചത്.
















Comments