ന്യൂഡൽഹി: ഒളിമ്പിക്‌സ് മെഡൽ ജേതാക്കളെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് കേന്ദ്ര കായികമന്ത്രാലയം. ഒളിമ്പിക്‌സ് സ്വർണ്ണമെഡൽ ജേതാവ് നീരജ് ചോപ്ര അടക്കം 11 ഇന്ത്യൻ കായിക താരങ്ങളെയാണ് ഖേൽ രത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്തിട്ടുള്ളത്. മലയാളി താരവും ഇന്ത്യ ഹോക്കിടീം ഗോൾകീപ്പറുമായ പി.ആർ. ശ്രീജേഷിന്റെ പേരും ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും 35 പേരെ അർജ്ജുന അവാർഡിനായും ശുപാർശ ചെയ്തിട്ടുണ്ട്.
ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്‌ക്കായി ആദ്യമായി വ്യക്തിഗത സ്വർണം നേടിയ നീരജ് ചോപ്ര മറ്റു മെഡൽ ജേതാക്കളായ ഗുസ്തി താരം രവി ദഹിയ, ബോക്‌സിംഗ് താരം ലവ്‌ലീന ഫുട്‌ബോൾ താരം സുനിൽ ഛേത്രി, പാരാ ബാഡ്മിന്റൺ താരം പ്രമോദ് ഭാഗത്, അത്‌ലറ്റിക് സുമിത് അങ്കുൽ, പാരാഷൂട്ടിംഗ് താരം അവ്‌നി ലേഖര, പാരാബാഡ്മിന്റൺ താരം കൃഷ്ണനഗർ, പാരാഷൂട്ടിംഗ് താരം എം.നരവാൾ എന്നിവരെല്ലാം ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടു.
ഒളിമ്പിക്‌സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ശ്രീജേഷിന്റെ സംഭാവനകൾ നിർണായകമായിരുന്നു.
ഖേൽരത്‌ന അവാർഡ് 2021
നീരജ് ചോപ്ര( ജാവ്‌ലിൻ ത്രോ)
രവി ദാഹിയ( ഗുസ്തി)
പി ആർ ശ്രീജേഷ് (ഹോക്കി)
ലാവ്‌ലിന (ബോക്‌സിംഗ്)
സുനിൽ ഛേത്രി (ഫുഡ്‌ബോൾ)
മിതാലി രാജ്(ക്രിക്കറ്റ്)
പ്രമോദ് ഭഗത്(ബാഡ്മിന്റൺ)
സുമിത് അന്റിൽ(ജാവ്‌ലിൻ ത്രോ)
ആവ്‌നി ലേഖര(ഷൂട്ടിംഗ്,)
കൃഷ്ണ നഗർ (ബാഡ്മിന്റൺ)
മനിഷ് നർവാൾ(ഷൂട്ടിംഗ്)
















Comments