ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വേഗം കൂടിയ മൊബൈൽ ഇന്റർനെറ്റ് സേവനം എന്ന അവാർഡ് സ്വന്തമാക്കി വോഡഫോൺ ഐഡിയ(വി). ആഗോള ടെസ്റ്റിംഗ് കമ്പനിയായ ഓക്ലയുടെ അവാർഡാണ് ‘വി’ ക്ക് ലഭിച്ചത്.
ഓക്ലയുടെ കണക്കുകൾ പ്രകാരം ‘വി’ നെറ്റ് വർക്കിന് 16.19 എംബിപിഎസ് ശരാശരി വേഗമാണുള്ളത്. രണ്ടാം സ്ഥാനത്ത് എത്തിയത് ജിയോയാണ്. 13.98 എംബിപിഎസാണ് ജിയോയുടെ ശരാശരി വേഗത.
ഐഒഎസ്, ആൻഡ്രോയ്ഡ് ആപ്പുകളിലും നിന്നും എടുത്ത 1.9 കോടി ഡാറ്റയാണ് ടെസ്റ്റിനായി ഓക്ല പരിഗണിച്ചത്. ജിഗാനെറ്റിന്റെ ശക്തിയോടെയുള്ള ‘വി’യാണ് ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് വർക്ക് എന്നാണ് ഓക്ല വിലയിരുത്തിയത്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ‘വി’ ഏറ്റവും വേഗമേറിയ 4ജി അനുഭവമാണ് ഉപഭോക്താക്കൾക്ക് നൽകുന്നതെന്ന് ‘വി’ ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവനീഷ് ഖോസ്ല പറഞ്ഞു.
Comments