ന്യൂഡൽഹി: കൊറോണ വ്യാപനം കുറഞ്ഞതോടെ ഡൽഹിലെ തീയേറ്ററുകളിൽ മുഴുവൻ ആളുകൾക്കും പ്രവേശനാനുമതി നൽകി ദുരന്തനിവാരണ അതോറിറ്റി(ഡിഡിഎംഎ). ഇതിന് പുറമെ വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും 200 പേർക്ക് പങ്കെടുക്കാമെന്നും അധികൃതർ അറിയിച്ചു.
പുതുക്കിയ കൊറോണ മാർഗനിർദ്ദേശങ്ങളെ കുറിച്ചുള്ള വിശദായ അറിയിപ്പ് വരും ദിവസങ്ങളിൽ പുറത്തുവിടും. കൂടാതെ ഒക്ടോബർ 31ലെയും നവംബർ ഒന്നിലെയും സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും ഡിഡിഎംഎ വ്യക്തമാക്കി. വരും ദിവസങ്ങളിൽ രോഗ വ്യാപനത്തിന്റെ തോത് വർദ്ധിക്കുകയാണെങ്കിൽ ഇളവുകളിൽ മാറ്റം വരുത്തുമെന്നും ഡിഡിഎംഎ കൂട്ടിച്ചേർത്തു.
നിലവിൽ തീയേറ്ററുകളിൽ മുഴുവൻ ആളുകളെയും പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി തീയേറ്റർ ഉടമകൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണം. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ തീയേറ്ററുകൾ പ്രവർത്തിച്ചാൽ ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നംവബർ ഒന്ന് മുതൽ നഗരത്തിലെ വാരാന്ത്യ മാർക്കറ്റുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
















Comments