ദുബായ്: ടി20 ലോകകപ്പിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ പാകിസ്താന് അഞ്ച് വിക്കറ്റ് ജയം. ടീം തോൽക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ 19ാം ഓവറിൽ നാല് സിക്‌സറുകൾ ഗ്യാലറിയിലേക്ക് പറത്തി ആസിഫ് അലിയാണ് പാകിസ്താന് വിജയത്തിലേക്ക് നയിച്ചത്. വെറും ഏഴ് പന്തിൽ നിന്ന് 25 റൺസാണ് ആസിഫ് അലി അടിച്ചെടുത്തത്. ബാബർ ആസം 51 റൺസ് നേടി. ഫകർ സമാൻ 30 റൺസ് നേടി. അവസാന ഓവർ ബാക്കി നിൽക്കെയാണ് പാകിസ്താന്റെ വിജയം. ഇതോടെ മൂന്ന് കളികളും ജയിച്ച പാകിസ്താന്റെ സെമി സാധ്യത വർധിച്ചു.
ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്താൻ ആറ് വിക്കറ്റ് നഷടത്തിൽ 147 റൺസെടുത്തു. മോശം തുടക്കമാണ് അഫ്ഗാൻ ടീമിന് ലഭിച്ചത്. 76 റൺസിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ മുഹമദ് നബി-ഗുൽബാദിൻ നയിബ് സഖ്യം അപരാജിതമായ 81 റൺസിന്റെ സഖ്യമുണ്ടാക്കി.ഇരുവരും 35 വീതം റൺസ് സ്‌കോർ ചെയ്തു.
















Comments