ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് ഉത്തരാഖണ്ഡ് സന്ദർശിക്കും. ഡെറാഡൂണിലെ ഘസിയാരി കല്ല്യാൺ യോജന് പദ്ധതിയുടെ ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. ഇന്ന് രാവിലെ 11 മണിയോടെയാണ് ഉദ്ഘാടനം നിർവ്വഹിക്കുന്നത്. അതിന് ശേഷം വൈകിട്ട് നാല് മണിയോടെ ഹരിദ്വാറിലെ ശാന്തികുഞ്ചിന്റെ ഗോൽഡൺ ജുബിലി വർഷത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിലും അമിത്ഷാ പങ്കെടുക്കും.
മലയോര പ്രദേശങ്ങളിൽ ജീവിക്കുന്ന മൂന്ന് ലക്ഷത്തോളം സ്ത്രീകൾക്ക് അവരുടെ ജോലിഭാരം കുറയ്ക്കാനാണ് മുഖ്യമന്ത്രി ഘസിയാരി കല്ല്യാൺ യോജന പദ്ധതിയുടെ ലക്ഷ്യം. മൃഗങ്ങളെ പരിപാലിക്കുന്ന സ്ത്രീകൾക്ക് വീടുകളിൽ അവയ്ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങൾ എത്തിച്ച് നൽകുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ പൗരി, രുദ്രപ്രയാഗ്, അൽമോറ, ചമ്പാവത്ത് എന്നീ നാല് മലയോര ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. അതിനു ശേഷം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
മന്ത്രി ധനസിങ് റാവത്ത് അമിത് ഷായുടെ സന്ദർശനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സന്ദർശനവുമായി ബന്ധപ്പെട്ട് നടത്തിയ മുന്നൊരുക്കങ്ങളും അമിത് ഷാ പങ്കെടുക്കുന്ന പരിപാടികളുടെ വിശദാംശങ്ങളും അദ്ദേഹം വിശദീകരിച്ചിരുന്നു.
Comments