അവസാന ഓവർ വരെ പാകിസ്താനെ വിറപ്പിച്ച് അഫ്ഗാനിസ്താൻ; രാഷ്ട്രീയ അസ്ഥിരതയിലും അരക്ഷിതാവസ്ഥയിലും പൊരുതുന്ന നിര ലോകക്രിക്കറ്റിൽ മാതൃകയാകുന്നു
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസാന ഓവർ വരെ പാകിസ്താനെ വിറപ്പിച്ച് അഫ്ഗാനിസ്താൻ; രാഷ്‌ട്രീയ അസ്ഥിരതയിലും അരക്ഷിതാവസ്ഥയിലും പൊരുതുന്ന നിര ലോകക്രിക്കറ്റിൽ മാതൃകയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 09:48 am IST
FacebookTwitterWhatsAppTelegram

ദുബായ്: ലോകക്രിക്കറ്റിൽ ഏതു ടീമിനേയും അട്ടിമറിക്കാൻ ശേഷിയുള്ള വരാണ് തങ്ങളെന്ന് അവസാന നിമിഷം വരെ തെളിയിച്ച് അഫ്ഗാൻ. ഇന്നലെ നടന്ന മത്സരത്തിൽ പാകിസ്താനെതിരെ അത്രമികച്ച പോരാട്ടവീര്യമാണ് അഫ്ഗാൻ പുറത്തെടുത്തത്. സെമിഫൈനൽ ഉറപ്പിച്ച പ്രകടനത്തിലൂടെ പാകിസ്താൻ 5 വിക്കറ്റിനാണ് അഫ്ഗാനെ പരാജയപ്പെടുത്തിയത്. 19-ാം ഓവറിൽ ആസിഫ് അലി നടത്തിയ വെടിക്കെട്ടാണ് (7 പന്തിൽ 25 റൺസ്) അഫ്ഗാന്റെ ശക്തമായ ചെറുത്തുനിൽപ്പിനെ നിഷ്പ്രഭമാക്കിയത്. ആറു വിക്കറ്റിന് 147 റൺസെടുത്ത അഫ്ഗാന്റെ സ്‌കോർ മറികടക്കാൻ (5 ന് 148) പാക് നിരയ്‌ക്ക് 19-ാം ഓവർവരെ കാക്കേണ്ടിവന്നു.

ശക്തമായ പാക് ബൗളിംഗ് നിരയ്‌ക്കെതിരെ ധീരമായി ബാറ്റ് വീശുന്ന അഫ്ഗാൻ നിരയെയാണ് ഇന്നലെ ദുബായ് കണ്ടത്. അരക്ഷിതമായ ജീവിത സാഹചര്യത്തിലും കായികകരുത്ത് എങ്ങനെ നിലനിർത്താമെന്നതിന് ലോകത്തിന് മാതൃകയാവു കയാണ് അഫ്ഗാൻ.  ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറായി മാറിക്കഴിഞ്ഞ റഷീദ് ഖാനും ഏതു ടീമും സ്വന്തമാക്കാൻ കൊതിക്കുന്ന മികച്ച നായകനാണ് താനെന്ന് മുഹമ്മദ് നബിയും ഓരോ മത്സരത്തിലൂടേയും തെളിയിക്കുകയാണ്.

നിർണ്ണായക നിമിഷത്തിൽ ഒത്തിണക്കത്തോടെ കളിക്കുന്ന അഫ്ഗാനെതിരെ അന്താരാഷ്‌ട്ര മത്സരങ്ങളുടെ പരിചയ സമ്പന്നത കൊണ്ട് മാത്രമാണ് ഇന്നലെ പാകിസ്താൻ ജയിച്ചത്. അവസാന രണ്ട് ഓവർ അത്രയേറെ നിർണ്ണായകമാക്കി പാക് നിരയെ സമ്മർദ്ദത്തിലാക്കാൻ അഫ്ഗാന് സാധിച്ചു. മികച്ച ബൗളിംഗിലൂടേയും ഫീൽഡിംഗിലൂടേയും നവീൻ ഉൾഹഖും ഇന്നലെ മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പിന് തൊട്ടുമുമ്പായി താലിബാൻ ഭരണം പിടിച്ചതിലൂടെ അരക്ഷിതാവസ്ഥയിലായ ടീം ദുബായിലെത്തിയാണ് ലോകകപ്പിനായി തയ്യാറെടുത്തത്.

Tags: afghan-cricket
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies