തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 08:29 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പോലീസ് കേസെടുത്തു. ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് നടപടി. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെയാണ് വിവാദത്തിനിടയാക്കിയ പരാമർശമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഒക്ടോബർ 19നാണ് പുറത്തുവന്നത്. പിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരാമർശത്തിനെതിരെ രംഗത്തെത്തി. വിവാദം ശക്തമായതിനു പിന്നാലെ രാത്രിയോടെയാണ് പോലീസ് കേസെടുത്തത്.

കനിമൊഴിയുടെ ഇടപെടൽ ദൃശ്യങ്ങളും പുറത്ത്

പരിപാടിയിൽ പങ്കെടുത്ത ഡിഎംകെ എംപി കനിമൊഴി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, സുധ ദീനദയാലന്റെ പരാമർശത്തെ വേദിയിൽവെച്ചുതന്നെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങൾ ഡിഎംകെ പുറത്തുവിട്ടു. എന്ത് പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണമെന്നും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങൾ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളാണ് ദൃശ്യങ്ങളിലുള്ളത്.

വിവാദ പരാമർശത്തെച്ചൊല്ലി രാഷ്‌ട്രീയ ചർച്ചകൾ ശക്തമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ വിശദീകരണ ദൃശ്യങ്ങളും പുറത്തുവന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തതോടെ വിവാദം കൂടുതൽ ശ്രദ്ധ നേടുകയാണ്.

Tags: DMK Leader Sudha DeenadayalanChennai Police CasTamil Nadu CM VijayVijay Abusive Remarks Case
Share
Tweet
SendShare

More News from this section

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര സ്ഥിരീകരിച്ച് കെ.സി. വേണുഗോപാൽ; രണ്ടോ മൂന്നോ ദിവസം മാറിനിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദ്യം

ഇന്ത്യ–ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ; 100% ഇന്ത്യൻ കയറ്റുമതിക്കും തീരുവയില്ല, 20 ബില്യൺ ഡോളർ നിക്ഷേപത്തിനും വഴി തുറക്കുന്നു

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Latest News

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്, പരിപാടിയുടെ സംഘാടകനും പ്രതി

അടൂർ പ്രകാശിന് പിന്നിൽ ആരെങ്കിലുമുണ്ടെന്ന് കരുതുന്നില്ല; കെ മുരളീധരന്റെ ആരോപണം തള്ളി ജെബി മേത്തർ, സൈബർ ആക്രമണത്തിൽ പരാതി നൽകി

ചവറയിൽ 16കാരനെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർ അറസ്റ്റിൽ, മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ, ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചു

ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിൽ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies