ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചക്രതിയിലെ ബുൽഹാദ്-ബെയ്ല റോഡിലുണ്ടായ ബസപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെയ്ലയിൽ നിന്നും വികാസ്നഗറിലേയ്ക്ക് പോകുകയായിരുന്ന ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്.
ബസ് അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കൂടാതെ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസാഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായനം നൽകാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
Comments