കൊല്ലം: ഫോൺ വിളിച്ച് പരാതി പറഞ്ഞ വിദ്യാർത്ഥിയെ ശകാരിക്കുന്ന കൊല്ലം എംഎൽഎയും നടനുമായ മുകേഷിന്റെ മറുപടി വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ 15കാരനായ വിദ്യാർഥിയാണ് മുകേഷിനെ വിളിച്ചത്. സഹപാഠിയുടെ ഓൺലൈൻ പഠനത്തിന് സഹായം ആവശ്യപ്പെട്ടായിരുന്നു വിദ്യാർഥിയുടെ ഫോൺകോൾ. വിദ്യാർത്ഥിക്ക് മുകേഷ് നൽകിയ മറുപടിയായിരുന്നു ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. ഇപ്പോഴിതാ അത്തരത്തിലൊരു ഓഡിയോ വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്.
സ്‌കൂൾ നാളെ തുറക്കുമോ എന്ന് ഉറപ്പിക്കാൻ വിളിച്ച ഫോൺ കോളാണ് വൈറലായിരിക്കുന്നത്. നവംബർ ഒന്നിന് തന്നെ സ്‌കൂൾ തുറക്കുമോ എന്നാണ് വിളിച്ച ആൾക്ക് അറിയേണ്ടത്. കൊല്ലത്ത് നിന്ന് തന്നെയാണ് എംഎൽഎയ്‌ക്ക് ഫോൺ വിളി എത്തിയത്. എന്നാൽ മണ്ഡലം മാറിയാണ് ഫോൺ വിളി എത്തിയത്. കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ മണ്ഡലത്തിൽ നിന്നായിരുന്നു ഈ ഫോൺ കോൾ.
‘നിങ്ങൾ എന്താണ് അദ്ദേഹത്തെ വിളിക്കാഞ്ഞത്. അയാൾ പാവമല്ലേ. നിങ്ങളുടെ ഫോൺ കോളിനായി അദ്ദേഹം കാത്തിരിക്കുകയാണ്. ആരും വിളിക്കുന്നില്ല എന്ന പരാതിയാണ്. ഇതൊക്കെ റെക്കോർഡ് ചെയ്യുന്നില്ലേ..’ ഇല്ല എന്ന് വിളിച്ചയാളുടെ മറുപടി. ‘അതെന്ത് റെക്കോർഡ് ചെയ്യാത്തത്. റെക്കോർഡ് ചെയ്യണം. കേട്ടോ ഇതൊക്കെ റെക്കോർഡ് ചെയ്ത് ഇടണ്ടേ..’ എന്നാണ് മുകേഷ് നൽകിയ മറുപടി.
https://www.instagram.com/tv/CVnubc6FldP/?utm_source=ig_web_copy_link
















Comments