ന്യൂഡൽഹി : കേരള ജനതയ്‌ക്ക് കേരളപ്പിറവി ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസാ സന്ദേശം പങ്കുവെച്ചത്.
കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
മലയാളത്തിലും ഇംഗ്ലീഷിലും അദ്ദേഹം ട്വിറ്ററിൽ ആശംസ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ആശംസകൾ. മനോഹരമായ പരിസരങ്ങളുടെയും , അവിടത്തെ ജനങ്ങളുടെ അധ്വാനശീലത്തിന്റെയും പേരിൽ കേരളം പരക്കെ പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ തങ്ങളുടെ വിവിധ ഉദ്യമങ്ങളിൽ വിജയം കൈവരിക്കട്ടെ.
— Narendra Modi (@narendramodi) November 1, 2021
















Comments