തൃശ്ശൂർ: ചാവക്കാട് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് കലാപം ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണിത്. സംഘർഷങ്ങളൊന്നും നിലവിലില്ലാത്ത പ്രദേശത്ത് പ്രശനങ്ങൾ സൃഷ്ടിക്കണമെന്ന ബോധപൂർവ്വമായ ഉദ്ദേശത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം എസ്ഡിപിഐ നേതാവ് നടത്തിയ പ്രകോപനപരമായ പ്രസംഗം ഇതിന് ഉദാഹരണമാണ്. മുൻപ് സി.പി.എമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ അടുത്ത കാലത്താണ് എസ്ഡിപിഐയിൽ ചേർന്നത്. സംഭത്തിൽ സി.പി.എം നേതൃത്വത്തിന്റെ ഒത്താശയുണ്ടോയെന്നും സംശയിക്കേണ്ടതുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
മതതീവ്രവാദ ശക്തികൾക്ക് അഴിഞ്ഞാടാൻ അവസരം നൽകിയ സംസ്ഥാന സർക്കാരാണ് ഈ മൃഗീയ കൊലപാതകത്തിന് ഉത്തരവാദിത്വം പറയേണ്ടത്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെയും ഗൂഢാലോചനയിൽപങ്കെടുത്തവരെയും ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ചാവക്കാട് മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ മണത്തല സ്വദേശി കൊപ്പര വീട്ടിൽ ബിജുവിനെയാണ് എസ്ഡിപിഐ അക്രമികൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
Comments