അജ്ഞാനത്തിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്; ദീപാവലിയുടെ സന്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അജ്ഞാനത്തിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്; ദീപാവലിയുടെ സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2021, 06:52 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യമനസ്സുകളിലെ അന്ധകാരത്തെ അകറ്റി വെളിച്ചം കൊണ്ടുവരുക എന്ന സന്ദേശം നൽകുന്ന ദീപാവലി. അജ്ഞാനത്തിൽ നിന്ന് ജ്ഞാനപ്രകാശത്തിലേക്ക്,അധർമ്മത്തിൽ നിന്ന് ധർമ്മത്തിലേക്ക് എന്നതിന്റെയൊക്കെ പ്രതീകമായി ദീപങ്ങൾ നിറയുന്ന ത്രിസന്ധ്യ… തിൻമയ്‌ക്ക് മേൽ നൻമ നേടിയ വിജയത്തെയും ദീപാവലിയായി ആഘോഷിക്കുന്നു..

അതുകൊണ്ടുതന്നെ ദീപങ്ങളുടെ ഉത്സവമായ ദീപാവലി എന്നും വിശേഷിപ്പിക്കാം. പടക്കം പൊട്ടിച്ചും, ദീപം തെളിച്ചും, മധുരം നൽകിയും ദീപാവലി ആഘോഷത്തിന്റെ നിറവിലാകുന്ന നാടും നഗരവും. ആശ്വനി മാസത്തിലെ കൃഷ്ണപക്ഷ(കറുത്തവാവിലെ)ചതുർദ്ദശിയാണ് ദീപാവലിയായി ഭാരതത്തിലാഘോഷിക്കുന്നത്.

മലയാളത്തിലത് തുലാമാസത്തിലാഘോഷിക്കുന്നു. പുരാണത്തിൽ ശ്രീരാമൻ തന്റെ പതിനാല് വർഷത്തെ വനവാസത്തിന് ശേഷം അയോധ്യാപുരിയിലേക്ക് വന്ന പുണ്യദിനം.ലക്ഷദീപങ്ങളാൽ ജനങ്ങൾ സ്വന്തം രാമനെ ആനയിച്ചു. ധർമ്മവിജയം നേടിയ ശ്രീരാമചന്ദ്രൻ അയോധ്യാവാസിയായി വീണ്ടും മനസ്സിലേക്ക് പ്രതിഷ്ഠിക്കപ്പെട്ട ദിവസം.അഹങ്കാരിയും ക്രൂരനുമായ നരകാസുരനെ ഭഗവാൻ ശ്രീകൃഷ്ണൻ നിഗ്രഹിച്ചു എന്നതാണ് ദീപാവലിയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വിശ്വാസം.

എല്ലാം ധാർമ്മികവിജയത്തിന്റെ സന്ദേശമാണ് നൽകുന്നത്.ദീപാവലി ദിനത്തിൽ വൈകുന്നേരം യമധർമ രാജന് വേണ്ടി ദീപദാനം നടത്തുന്ന പതിവും ഭാരതത്തിൽ ചിലയിടത്തും നിലവിലുണ്ട്. എണ്ണ തേച്ച് കുളി, കോടി വസ്ത്രങ്ങൾ ധരിക്കൽ, മധുര പലഹാരങ്ങൾ വിതരണം ചെയ്യൽ, പടക്കം പൊട്ടിക്കൽ എന്നിവയെല്ലാം ദീപാവലി ആഘോഷത്തിന്റെ ഭാഗമാണ്. രാത്രിയെ പകലാക്കി ആകാശത്ത് വർണ്ണങ്ങൾ നിറയുന്ന ദീപാവലി ഉത്സവം തലേദിവസം രാത്രി മുതൽ ആരംഭിക്കും.

ഉത്തരേന്ത്യയിലാണ്് ദീപാവലി ആഘോഷങ്ങൾ പ്രധാനമായും കൊണ്ടാടാറുള്ളത്.ഇന്ന് ആഗോളതലത്തിൽ ആഘോഷങ്ങളെല്ലാം സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു. ഒത്തുകൂടാൻ കിട്ടുന്ന അവസരങ്ങൾ മനോഹരമാക്കുന്നതിൽ ദീപാവലിക്കുള്ളത് നക്ഷത്രശോഭയാണ്. പടക്കങ്ങളും മാനത്ത് വർണ്ണചിത്രംവരയ്‌ക്കുന്ന പൂത്തിരികളും നിറയുന്ന ആഗോളതല ഘോഷങ്ങളാണ് നടക്കുന്നത്.

ഭാരതത്തിന്റെ സാംസാകാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന നേപ്പാളും ശ്രീലങ്കയും രാമായണത്തിന്റെ ഭാഗമായിത്തന്നെ ദീപാവലിയെ കാണുന്നു എന്ന പ്രത്യേകതയുമുണ്ട്. ജൈനമതവിശ്വാസപ്രകാരം തീർത്ഥങ്കര സംസ്‌കാരത്തിന് തുടക്കമിട്ട മഹാവീരന്റെ മോക്ഷപ്രാപ്തിനടന്നത് ഈ ദിനത്തിലാണ്.സിഖ്മതത്തെ സംബന്ധിച്ച് 1577ൽ പഞ്ചാബിലെ അമൃതസർ സുവർണ്ണക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത് ഈ ദിവസമാണ്.

പൊതുസമൂഹത്തിൽ ദീപപ്രഭപോലെ ഐശ്വര്യം നിറയുന്ന ദീപാവലിനാളുകളിലാണ് മധുരപലഹാരങ്ങളുടേയും വസ്ത്രങ്ങളുടേയും സ്വർണ്ണത്തിന്റെയും കച്ചവടം പൊടിപൊടിക്കുന്നത്. ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്കസംസ്ഥാനത്തും എല്ലാഭാഷക്കാരും വന്നു താമസിക്കുന്നതിനാൽ ദീപാവലി യഥാർത്ഥത്തിൽ ഭാരതത്തെ ഒന്നിപ്പിക്കുകയാണ്. ഒരുദീപം വഴി അനേകം ദീപങ്ങൾ ജ്വലിക്കുകയാണ്.

Tags: Indian cultureDIWALIdiwali delhi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies