അന്ന് വിചിത്രരൂപമെന്ന് ആക്ഷേപിച്ചു , അതേ നാട്ടുകാർക്ക് മുന്നിൽ സ്യൂട്ട് അണിഞ്ഞ് സ്കൂളിലേക്ക് എല്ലി

Published by
Janam Web Desk

സാധാരണ മനുഷ്യരെക്കാൾ ചെറിയ തലയാണ് എല്ലിയുടേത്. സംസാരിക്കാനും കേൾക്കാനും ബുദ്ധിമുട്ടുണ്ട് – വിചിത്ര രൂപത്തിന്റെ പേരിൽ നാട്ടുകാർ ആക്ഷേപിച്ച ആ യുവാവ് ഇന്ന് സ്യൂട്ട് അണിഞ്ഞ് സ്കൂളിലേക്ക് .

സൻസിമാൻ എല്ലി എന്ന ഈ യുവാവിനെ ‘ജീവിച്ചിരിക്കുന്ന മൗഗ്ലി’ എന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം എല്ലി കൂടുതൽ സമയവും ചിലവഴിക്കുന്നത് വനത്തിനുള്ളിലാണ്. ഇപ്പോഴിതാ എല്ലിയുടെ പുതിയ ഒരു ചിത്രമാണ് വൈറലാകുന്നത്. സ്യൂട്ട് ധരിച്ച് ചിത്രമാണിത്. വെളുത്ത ഷർട്ടും കറുത്ത സ്യൂട്ടുമൊക്കെ ധരിച്ച സൻസിമാൻ എല്ലി സ്കൂളിൽ പോകുകയാണ്.

എല്ലിക്ക് കേൾവിയും സംസാരശേഷിയും ഇല്ല. ഇതു മൂലം സ്കൂളിലും പോകാൻ സാധിച്ചിരുന്നില്ല. റുവാണ്ടയിലെ ഒരു ടിവി ചാനൽ എല്ലിയ്‌ക്കായി ഒരു ക്രൗഡ് ഫണ്ടിങ് നടത്തിയിരുന്നു. എല്ലിയെയും കുടുംബത്തെയും സഹായിക്കാൻ ചാനൽ ഒരു പേജും ആരംഭിച്ചു.

മൈക്രോസിഫാലി എന്ന ശാരീരിക വെല്ലുവിളി നേരിടുന്ന എല്ലിയുടെ രൂപം വിചിത്രമാണ്.  പ്രദേശവാസികൾ ഇയാളെ നാട്ടിൽ നിന്നും തുരത്തുക പതിവായിരുന്നു. അവന്റെ മുഖം ഇങ്ങനെയായതിനാൽ നാട്ടുകാർ അവനെ പലപ്പോളും അധിക്ഷേപിക്കുകയും ആട്ടിയകറ്റുകയും ചെയ്തിരുന്നു. എല്ലി സ്കൂളിലൊന്നും പോയിട്ടുമില്ല. ഭക്ഷണത്തിനുപോലും വകയില്ലാത്ത കുടുംബമാണ്. കാട്ടിൽ പോയി പുല്ലും മറ്റും ഭക്ഷിച്ചാണ് എല്ലി ജീവിച്ചിരുന്നത്. ഒരിക്കൽ പരിഹസിക്കപ്പെട്ട രൂപം കൊണ്ടുതന്നെ ഇന്ന് എല്ലി അതിജീവനത്തിന്റെ പ്രതീകമാകുന്നു.

 

Share
Leave a Comment