കണ്ണൂർ : കതിരൂർ ആറാം മൈലിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. വേറ്റുമ്മൽ സ്വദേശി നുഫൈസിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നുഫൈസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഗ്രശേഷിയുള്ള പടക്കം പൊട്ടിയാണ് നുഫെെസിന് പരിക്കേറ്റതെന്നാണ് പോലീസ് പറയുന്നത്. ദീപാവലി ആഘോഷത്തിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ നുഫൈസിന്റെ കൈക്കാണ് പരിക്കേറ്റിരിക്കുന്നത്.
Comments