ദുബായ്: ടി20 ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് വിനയായത് മൂന്ന് കാരണങ്ങൾ. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ തോറ്റതോ ടെയാണ് സെമിഫൈനൽ സാദ്ധ്യത ഇല്ലാതായത്. 3 വിക്കറ്റ് നഷ്ടത്തിൽ 189 നേടിയ ശ്രീലങ്കയ്‌ക്കെതിരെ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമേ വിൻഡീസിന് നേടാനായുള്ളു.
ടി20യിൽ ഒരു കരീബിയൻ വീരചരിതം അവസാനിക്കുന്നു എന്നാണ് പാശ്ചാത്യമാദ്ധ്യമങ്ങൾ വിൻഡീസിന്റെ തോൽവിയെ വിശേഷിപ്പിക്കുന്നത്. രണ്ടു തവണ ചാമ്പ്യന്മാരായ ടീമാണ് നിറംകെട്ടത്. 012ലും 2016സും കിരീടം നേടിയ വിൻഡീസ് 2014ൽ സെമിഫൈനലും കളിച്ചി രുന്നു. ലോകോത്തര നിലവാരത്തിൽ നിന്നും താഴേക്ക് പോയതിന് പിന്നിൽ മുന്നൊരുക്കം മുതലുള്ള താളപ്പിഴകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ലോകോത്തര നിലവാരത്തിൽ നിന്നും താഴേക്ക് പോയതിന് പിന്നിൽ മുന്നൊരുക്കം മുതലുള്ള താളപ്പിഴകളാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ലോകോത്തര താരങ്ങളായ ക്രിസ് ഗെയിൽ, ഡെയിൻ ബ്രാവോ, ആൻഡ്ര്യൂ റസ്സൽ, കീറോൺ പൊള്ളാർഡ് എന്നിവർ ടീമിൽ നിഴലുകൾ മാത്രമായി. അതിനൊപ്പം പ്രധാന താരങ്ങളെല്ലാം യു.എ.ഇയിൽ കഴിഞ്ഞ രണ്ടുമാസമായി ഐ.പി.എൽ കളിച്ചിട്ടും പിച്ചുകളുമായി ഇണങ്ങിയില്ലെന്നതും ആരാധകരെ ഞെട്ടിക്കുന്നു.
എന്നും വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട ക്രിസ്സ് ഗെയിൽ കളിച്ച നാലു കളികളിൽ നേടിയത് 13 റൺസ്, നിർണ്ണായകമായ ഒരു മത്സരത്തിലും ഡെയ്ൻ ബ്രോവോ തിളങ്ങിയില്ല. ഈ ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും ബ്രാവോ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ആൻഡ്രൂ റസ്സലിനും ടീമിന് താങ്ങാവാൻ സാധിച്ചില്ല. നായകൻ കീറോൺ പൊള്ളാർഡും പരാജയപ്പെട്ടു. മുൻനായകൻ ജാസൺ ഹോൾഡർ ടീമിനൊപ്പം ഉണ്ടാകുമെന്ന് തീരുമാനം മാനേജ്‌മെന്റ് എടുക്കാൻ വൈകിയതും ടീമിന്റെ ഒത്തിണക്കത്തെ ബാധിച്ചെന്നും വിലയിരുത്തപ്പെടുന്നു.
Comments