ഏതെൻസ് :വാക്‌സിന് പകരം വെള്ളം കുത്തിവെയ്‌ക്കാൻ ഡോക്ടർമാർക്ക് കൈക്കൂലി നൽകി വാക്‌സിൻ വിരുദ്ധ സംഘം.വാക്‌സിൻ പരാജയമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനായാണ് ഇവർ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയത്. ഗ്രീസിലാണ് സംഭവം.
1000 ത്തോളം വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് ഗ്രീസിലുള്ളത്. ഇതിൽ 100 മുതൽ 200വരെ വാക്‌സിൻ കേന്ദ്രങ്ങളിൽ വാക്‌സിന് പകരം വെള്ളം നൽകിയെന്നാണ് സൂചന.
വാക്‌സിന് പകരം വെള്ളം കുത്തി വെയ്‌ക്കാൻ ഭീമമായ തുക കൈക്കൂലി നൽകാൻ വരെ വാക്‌സിൻ വിരുദ്ധർ തയ്യാറായി. 400 ഡോളർ വരെയാണ് ഇന്ത്യൻ രൂപയിൽ ഏകദേശം 30,000 രൂപ. തങ്ങൾക്കു കൂട്ടു നിൽക്കുന്ന ഡോക്ടർമാർക്കാണ് ഇവർ കൈക്കൂലി നൽകുന്നത്. ഡോക്ടർമാരിൽ പലരും വാക്‌സിൻ വിരുദ്ധരെ കബളിപ്പിച്ച് യഥാർത്ഥ വാക്‌സിൻ തന്നെ ആളുകൾക്ക് നൽകി എന്നാണ് റിപ്പോർട്ട്.
വ്യാജ വാക്‌സിന്റെ വാർത്ത പുറത്തു വന്നതിന് പിന്നാലെ വ്യാജ വാക്‌സിൻ സർട്ടിഫിക്കറ്റും രാജ്യത്ത് സുലഭമാണെന്ന് കണ്ടെത്തി. രാജ്യത്ത് ഭൂരിഭാഗം ഇടങ്ങളിലും വാക്‌സിൻ നിർബന്ധമാക്കിയതാണ് വ്യാജ വാക്‌സിൻ സർട്ടിഫിക്ക് നിർമ്മിക്കാൻ വാക്‌സിൻ എടുക്കാൻ ഇഷ്ടമില്ലാത്ത പലരേയും പ്രേരിപ്പിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകാൻ വലിയ സംഘം തന്നെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉണ്ടായിരിക്കുന്നത്. എന്തായാലും വാക്‌സിൻ വിരുദ്ധർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.
ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ജനങ്ങളെ പൂർണമായും വാക്‌സിൻ നൽകി സുരക്ഷിതരാക്കാൻ ശ്രമിക്കുകയാണ്.വാക്‌സിൻ യജ്ഞങ്ങൾ നടത്തിയും പ്രോത്സാഹന സമ്മാനങ്ങളും നൽകിയും ജനങ്ങളെ വാക്‌സിൻ എടുക്കാൻ പ്രേരിപ്പിക്കുന്നു. ഏത് വിധേനയും കൊറോണ മഹാമാരിയിൽ നിന്ന് രക്ഷ തേടുകയാണ് ലോകത്തിന്റെ ലക്ഷ്യം. എന്നാൽ ചിലയാളുകൾ പണ്ടുമുതൽക്കേ ആധുനിക ശാസ്ത്രത്തെയും ചികിത്സാ രീതികളെയും വെല്ലുവിളിച്ച് വാക്‌സിൻ വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാറുണ്ട്. വാക്‌സിൻ പരാജയമെന്ന് വരുത്തി തീർക്കാൻ പല കള്ളകഥകളും പറയാറുണ്ട്. എന്നാൽ ഗ്രീസിലെ വാക്‌സിൻ വിരുദ്ധർ ചെയ്തത് അൽപ്പം കടന്ന കയ്യായിപോയി എന്നാണ് എല്ലാവരുടേയും അഭിപ്രായം.
















Comments