വാഷിംഗ്ടൺ: അഫ്ഗാൻ വിഷയത്തിൽ അമേരിക്ക സജീവമാകുന്നു. മുൻ അഫ്ഗാൻ പ്രത്യേക പ്രതിനിധി സാൽമായ് ഖലീൽസാദ രാജിവെച്ചൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് അഫ്ഗാന് വേണ്ടി പ്രത്യേക പ്രതിനിധിയെ അമേരിക്ക നിയമിക്കുന്നത്. അമേരിക്കൻ വിദേശകാര്യ വകുപ്പിൽ നിന്നുള്ള ടോം വെസ്റ്റാണ് അഫ്ഗാൻ വിഷയങ്ങളിൽ ഇനി താലിബാനുമായി സംസാരിക്കുക.
അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തെ ഇനിയും ഔദ്യോഗികമായി അംഗീകരിക്കാൻ അമേരിക്ക തയ്യാറായിട്ടില്ല. അതേസമയം ആഗോള നിയമങ്ങളനുസരിച്ച് നീങ്ങിയാൽ താലിബാനുമായി ഭാവിയിൽ സഹകരിക്കുമെന്ന സൂചന കഴിഞ്ഞ ദിവസം പ്രസിഡന്റ് ജോ ബൈഡൻ നൽകിയിരുന്നു. അതേ സമയം താലിബാൻ ഭീകരർ ഭരണം പിടിച്ചതോടെ ആഗോളതലത്തിലെ ഇസ്ലാമിക ഭീകരർ എല്ലാം അഫ്ഗാൻ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ഭീകരർ സുരക്ഷിത താവളമൊരുക്കിയിരിക്കുന്നതിനെ അമേരിക്ക ശക്തമായി അപലപിച്ചിരുന്നു. മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നവർ ഐ.എസും അൽഖ്വയ്ദയുമാണെന്നും ഭീകരസംഘടനകളെ ഇല്ലായ്മചെയ്യാൻ ജാഗ്രതയോടെ നീങ്ങുമെന്ന സൂചന ബൈഡന് പുറകേ പ്രതിരോധ വകുപ്പും നൽകിക്കഴിഞ്ഞു. ഇതിന് ചുവടുപിടിച്ചാണ് ഇന്ത്യ, റഷ്യ, പാകിസ്താൻ എന്നീ രാജ്യങ്ങളിലേക്ക് പ്രതിനിധിയായ ടോം വെസ്റ്റ് സന്ദർശനം നടത്തുന്നത്.
















Comments