ക്രൂരതയുടെ മൂന്നര പതിറ്റാണ്ട്…ഗോപാലകൃഷ്ണ കുറുപ്പെന്ന സുകുമാര ‘കുറുപ്പ്’
Sunday, November 9 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ക്രൂരതയുടെ മൂന്നര പതിറ്റാണ്ട്…ഗോപാലകൃഷ്ണ കുറുപ്പെന്ന സുകുമാര ‘കുറുപ്പ്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 05:28 pm IST
FacebookTwitterWhatsAppTelegram

ലോക കുറ്റാന്വേഷണ ചരിത്രത്തിലെ പൂർത്തിയാകാത്ത അദ്ധ്യായമാണ് സുകുമാര കുറുപ്പിന്റേത്. പിടികിട്ടാപുള്ളികളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തുള്ള സുകുമാരക്കുറുപ്പിനായി കേരള പോലീസ് ഇന്നും കാത്തിരിക്കുന്നു. മലയാളികൾക്ക് മറക്കാനാകാത്ത സുകുമാര കുറുപ്പെന്ന കൊടും കുറ്റവാളിയുടെ ജീവിതം പ്രമേയമാക്കി ചിത്രീകരിച്ച കുറുപ്പ് എന്ന സിനിമ ഈ മാസം 12ന് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് പിന്നാലെയാണ് സുകുമാരക്കുറുപ്പ് എന്ന പേര് വീണ്ടും ചർച്ചാ വിഷയമാകുന്നത്. അറിയാം സുകുമാരക്കുറുപ്പിന്റെ കഥ

1984 ജനുവരി 22ന് കേരളം ഉണരുന്നത് ദുരൂഹമായൊരു മരണ വാർത്ത കേട്ടായിരുന്നു. മാവേലിക്കരയിൽ കത്തിക്കരിഞ്ഞൊരു കാറും കാറിനുള്ളിൽ നിന്ന് ഒരു ജഡവും കിട്ടി എന്നതായിരുന്നു വാർത്ത. മരിച്ചത് ചെങ്ങന്നൂർ സ്വദേശിയായ സുകുമാരക്കുറുപ്പും.. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ അപകട മരണമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പോലീസിന്റെ പ്രാഥമിക പരിശോധനകളിൽ തന്നെ മരണത്തിൽ പല സംശയങ്ങളും ഉയർന്നു.

കത്തിയ കാറിനടുത്ത് നിന്ന് ഒരു ഹാൻഡ് ഗ്ലൗസും തീപ്പെട്ടിയും കാൽപാടുകളും കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തിന്റെ ഗതി മാറ്റിയത്. അപകടമരണമല്ല കൊലപാതകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിയിക്കാൻ ആ ഗ്ലൗസ് മാത്രം മതിയായിരുന്നു. മാവേലിക്കര പോലീസിനായിരുന്നു അന്വേഷണ ചുമതല. അധികം വൈകാതെ തന്നെ പോലീസ് ഒരു നിഗമനത്തിലുമെത്തി.. കൊല്ലപ്പെട്ടത് സുകുമാര കുറുപ്പ് അല്ല.

ജനങ്ങൾക്ക് താത്പര്യമുള്ള വിഷയമായതുകൊണ്ട് തന്നെ ഇക്കാര്യം വളരെ വേഗം തന്നെ എല്ലാ കോണുകളിലേക്കും എത്തി… പിന്നീട് ഉയർന്നത് ഒരുപാട് ചോദ്യങ്ങളായിരുന്നു.. സുകുമാരക്കുറുപ്പ് അല്ലാതെ പിന്നെ ആരാണ് കൊല്ലപ്പെട്ടത്? ആരാണ് ഇയാളെ കൊന്നത്? യഥാർത്ഥ സുകുമാരക്കുറുപ്പ് എവിടെപ്പോയി? എന്നിങ്ങനെ നീളുന്നു ചോദ്യങ്ങൾ. യഥാർത്ഥത്തിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരന്റേതായിരുന്നു. കൊന്നത് മറ്റാരുമല്ല സുകുമാരക്കുറുപ്പ് തന്നെ…

സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്നാണ് ചാക്കോയെ കൊല്ലുന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. വ്യജ പാസ്പോർട്ടുണ്ടാക്കി ഗൾഫിലേക്ക് കടന്നതോടെയാണ് യഥാർത്ഥ ജീവിതത്തിലെ ഗോപാലകൃഷ്ണക്കുറുപ്പ് സുകുമാരക്കുറുപ്പായി മാറുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ തന്നോട് സാദൃശ്യമുള്ള ഒരാളെ മൃഗീയമായി കൊലപ്പെടുത്തിയ കുറുപ്പിനെ ക്രൂരനായ കൊലപാതകി എന്നാണ് കേസ് അന്വേഷിച്ച മുൻ എസ്.പി ജോർജ്ജ് ജോസഫ് വിശേഷിപ്പിക്കുന്നത്.

ആലപ്പുഴയ്‌ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞാണ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റിയത്. യാത്രാമധ്യേ ഈഥർ കലക്കിയ മദ്യം നൽകുകയും ശേഷം കഴുത്തിൽ തുണിമുറുക്കി കൊല്ലുകയുമായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച് ചാക്കോയുടെ മൃതദേഹം അവിടെ ഒരു മുറിയിലേക്ക് മാറ്റി. സുകുമാരക്കുറുപ്പിന്റെ ഷർട്ടും ലുങ്കിയും ആ ശരീരത്തിൽ ധരിപ്പിച്ചു, മുഖം വികൃതമാക്കി. തുടർന്ന് മൃതദേഹം കുറുപ്പിന്റെ കാറിന്റെ ഡിക്കിയിലാക്കി യാത്രയാരംഭിച്ചു. കൊല്ലകടവിൽ എത്തിയപ്പോൾ അവർ ചാക്കോയുടെ ശരീരം എടുത്ത് കെ എൽ വൈ 7831 എന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഇരുത്തിയ ശേഷം സമീപത്തെ നെൽവയലിലേക്ക് തള്ളിവിട്ടു. പെട്രോളൊഴിച്ച് കാറിന് തീയിടുകയും ചെയ്തു.

ഇതിനിടെ കുറുപ്പിനും കൂട്ടാളികൾക്കും പൊള്ളലേറ്റിരുന്നു. ഈ സമയത്ത് താഴെ വീണ ഗ്ലൗസ് എടുക്കാൻ വിട്ടു പോയി. സുകുമാരക്കുറുപ്പിന്റെ കാറിലാണ് പ്രതികൾ കൃത്യം നടത്തിയ ശേഷം രക്ഷപെട്ടത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. കേസ് അന്വേഷിച്ച പേലീസ് കാറിന്റ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എത്തിച്ചേർന്നത് കുറുപ്പിന്റെ ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്‌കരപിള്ളയുടെ വീട്ടിലായിരുന്നു. കുറുപ്പാണ് തന്റെ കാറുമായി പോയതെന്ന് അദ്ദേഹം മൊഴി നൽകുകയും ചെയ്തു. ഇയാൾടെ കയ്യിലെ പൊള്ളലേറ്റ പാടുണ്ടായിരുന്നു. ഇതിൽ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതിലൂടെ ഭാസ്‌കര പിള്ള കുറ്റം സമ്മതിക്കുകയും ചെയ്തു.

സുകുമാരക്കുറുപ്പും ഭാസ്‌കരപിള്ളയും ഡ്രൈവർ പൊന്നപ്പനും ചേർന്നാണ് ചാക്കോയെ കൊലപ്പെടുത്തി കത്തിക്കാൻ ആസൂത്രണമൊരുക്കിയത്. സുകുമാരക്കുറുപ്പ് ഒഴിച്ച് ബാക്കി എല്ലാവരേയും പോലീസിന് അറസ്റ്റ് ചെയ്യാനും സാധിച്ചു. സുകുമാരക്കുറുപ്പ് ഇല്ലാതെ തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഒന്നാം പ്രതി ഭാസ്‌കര പിള്ള, രണ്ടാം പ്രതി ഡ്രൈവർ. സുകുമാരക്കുറപ്പിന്റെ ഭാര്യയേയും അവരുടെ സഹോദരിയേയും മൂന്നും നാലും പ്രതികളാക്കി. ഒന്നും രണ്ടും പ്രതികളെ കോടതി ശിക്ഷിച്ചു. ഭാര്യയേയും സഹോദരിയേയും കോടതി വെറുതെ വിട്ടു.

ഈ സംഭവമൊക്കെ നടക്കുമ്പോഴും സുകുമാരക്കുറുപ്പ് ഒളിവിലാണ്. പലയിടത്തും വെച്ച് സുകുമാരക്കുറുപ്പിനെ കണ്ടവരുണ്ട്. ഇതാണ് ഇയാൾ ജീവിച്ചിരിപ്പുണ്ട് എന്ന വാദങ്ങൾ സാധൂകരിക്കുന്നത്. കാലങ്ങൾ കടന്നു പോയി… ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷാ കാലാവധി അവസാനിച്ചു. ഇപ്പോഴും സുകുമാരക്കുറുപ്പ് എവിടെയാണെന്നത് ആർക്കും അറിയില്ല.. ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചെന്നും പ്രചാരണങ്ങളുണ്ട്. ഇന്നും ചുരുളഴിയാക്കഥയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ കഥ ജനമനസുകളിൽ മായാതെ നിൽക്കുന്നു…..

Tags: SUKUMARA KURUPP
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

Latest News

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies