കേരള പമ്പിനേക്കാൾ പെട്രോളിനും ഡീസലിനും വിലക്കുറവ്; വെൽകം ടു കർണാടക; കർണാടകയിലെ പെട്രോൾ പമ്പിന്റെ പരസ്യ പോസ്റ്റർ വൈറലാകുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള പമ്പിനേക്കാൾ പെട്രോളിനും ഡീസലിനും വിലക്കുറവ്; വെൽകം ടു കർണാടക; കർണാടകയിലെ പെട്രോൾ പമ്പിന്റെ പരസ്യ പോസ്റ്റർ വൈറലാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2021, 05:11 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : കേരളത്തിൽ ഇന്ധന നികുതി കുറയ്‌ക്കാത്ത സാഹചര്യത്തിൽ പരമാവധി നേട്ടം കൊയ്യുകയാണ് കർണാടക. കർണാടകയിൽ പെട്രോളിനും ഡീസലിനും വില കുറവായതിനാൽ സംസ്ഥാനത്തെത്തി വാഹനത്തിൽ ഇന്ധനം നിറയ്‌ക്കാനാണ് കർണാടകയിലെ പെട്രോൾ പമ്പ് ഉടമകൾ ആവശ്യപ്പെടുന്നത്. മലയാളത്തിലും കന്നഡയിലും അച്ചടിച്ച വെൽകം പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

വെൽകം ടു കർണാടക എന്ന പരസ്യ പോസ്റ്ററാണ് കർണാടകയിലെ പെട്രോൾ പമ്പ് അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. അടുത്തുള്ള കേരള പമ്പിനെക്കാളും ഡീസലിന് എട്ട് രൂപയും പെട്രോളിന് അഞ്ച് രൂപയും കുറവുണ്ടെന്ന് പോസ്റ്ററിൽ പറയുന്നു. ഗാളിമുഖ ഫ്യുവൽ സ്റ്റേഷനാണ് ഈ പരസ്യം പുറത്തിറക്കിയത്. മലയാളത്തിലും കന്നഡയിലും അച്ചടിച്ചത് കൂടാതെ പെട്രോൾ പമ്പിന്റെ നമ്പറും പോസ്റ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഇന്ധനവിലയിൽ കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളും വാറ്റിൽ കുറവ് വരുത്തിയിരുന്നു. എന്നാൽ സംസ്ഥാന നികുതിയിൽ കുറവ് വരുത്തില്ലെന്ന പിണറായി സർക്കാരിന്റെ പിടിവാശിയാണ് കേരളത്തിൽ ഇന്ധന വിലവർധനവിന് കാരണമായത്. ഇതോടെ കേരളത്തിലെ അതിർത്തി ജില്ലകളിൽ നിന്നും കർണാടകയിലെ പമ്പുകളിലേക്ക് മലയാളികളുടെ ഒഴുക്കായി. ഈ സാഹചര്യത്തിൽ കേരളത്തിൽ ഇന്ധന വിൽപ്പന കുറഞ്ഞുവരികയാണ്.

തിരുവനന്തപുരത്ത് തമിഴ്‌നാട് അതിർത്തിയായ പാറശ്ശാലയിൽ പെട്രോൾ ദിവസ വിൽപ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി കുറഞ്ഞു. അതേസമയം ഇവിടെ തമിഴ്നാട് ഭാഗത്ത് പടന്താലുംമൂടിൽ പെട്രോൾ ദിവസവിൽപ്പന 1200-1300 ലിറ്റർ ആയിരുന്നത് ഇപ്പോൾ 1800 ആയി ഉയർന്നിരിക്കുകയാണ്.

മാഹിയിലെ വിലക്കുറവ് കാരണം വടകരയിലെ പമ്പുകളിൽ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞിരിക്കുകയാണ്. ദേശീയ പാത വഴി പോകുന്ന വാഹനങ്ങൾ വളരെ കുറച്ച് മാത്രം ഇന്ധനം നിറയ്‌ക്കുകയും മാഹിയിലെത്തിയാൽ ഫുൾ ടാങ്ക് അടിക്കുകയുമാണ് ചെയ്യുന്നത്.

വയനാട് തോൽപ്പെട്ടിയിൽ ഇന്ധന വിൽപ്പന 50 ശതമാനം കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. ഡീസൽ വിൽപ്പന മുമ്പുണ്ടായിരുന്നതിനെക്കാൾ 1000 ലിറ്ററും പെട്രോൾ 500 ലിറ്ററും കുറഞ്ഞു. കാസർകോട് തലപ്പാടി, പെർള, മുള്ളേരിയ, അഡൂർ, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന പെട്രോൾ പമ്പുകളിൽ വ്യാപാരം കുറഞ്ഞിട്ടുണ്ട്.

Tags: petrol price
ShareTweetSendShare

More News from this section

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies