കൊച്ചി: പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മോഹൻലാൽ. മോൺസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോൺസ്റ്ററിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കും.
പുലിമുരുകന്റെ തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാള സിനിമയിലെ അതുവരെയുണ്ടായിരുന്ന ബോക്‌സ്ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രമായിരുന്നു പുലിമുരുകൻ.
ഒടിടിയിൽ തന്നെയായിരിക്കും മോൺസ്റ്ററിന്റേയും റിലീസ്. ആന്റണി പെരുമ്പാവൂർ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാറാണ് മോഹൻലാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ബ്രോ ഡാഡി, ആറാട്ട്, ട്വൽത്ത് മാൻ എന്നീ മോഹൻലാൽ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.
















Comments