നേപ്പാൾ നയതന്ത്രം ശക്തമാക്കി ഇന്ത്യ; കരസേനാ മേധാവിക്ക് സൈനിക ബഹുമതി നൽകി രാഷ്ട്രപതി
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേപ്പാൾ നയതന്ത്രം ശക്തമാക്കി ഇന്ത്യ; കരസേനാ മേധാവിക്ക് സൈനിക ബഹുമതി നൽകി രാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2021, 12:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നേപ്പാളിനെ ഒരു ഘട്ടത്തിലും ഒറ്റപ്പെടുത്തില്ലെന്ന സന്ദേശം നൽകി ഇന്ത്യയുടെ ശക്തമായ നയതന്ത്രം. നേപ്പാൾ കരസേനാ മേധാവി പ്രഭു രാം ശർമ്മയ്‌ക്ക് പരമോന്നത സൈനിക ബഹുമതി നൽകിയാണ് സർവ്വസൈന്യാധിപൻ കൂടിയായ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. ഹോണറെറി റാങ്ക് ഓഫ്  ജനറൽ ഓഫ് ഇന്ത്യൻ ആർമി എന്ന ബഹുമതിയാണ് രാഷ്‌ട്രപതി ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ നൽകിയത്. ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് നേപ്പാൾ കരസേനാ മേധാവി എത്തിയത്.

ഇന്ത്യ നേപ്പാൾ ബന്ധത്തിൽ ചൈനയുടെ കടന്നുകയറ്റമുണ്ടാക്കിയ വിള്ളലുകൾ പരിഹരിക്കു ന്നതിൽ ഇന്ത്യ ബദ്ധശ്രദ്ധരായിരുന്നു. കെ.പി.ശർമ്മ ഒലിയുടെ ഭരണകാലത്ത് ഇന്ത്യയുടെ അതിർത്തി ഉൾപ്പെടുത്തി പുതിയ ഭൂപടം വരച്ചതോടെ പ്രതിരോധ സൈനിക രംഗത്ത് ഇന്ത്യ നേപ്പാളിനെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങിയിരുന്നു. ഇതിനിടെ ഇന്ത്യ-നേപ്പാൾ ബന്ധത്തിലെ വിള്ളലുകൾ മുതലെടുക്കാൻ ചൈനയുടെ അംബാസിഡർ നിരന്തരം നേപ്പാൾ പ്രധാനമന്ത്രിയുടെ ഓഫീസിൽ കയറിയിറങ്ങിയതോടെ ഇന്ത്യ നയതന്ത്രപരമായ സമ്മർദ്ദം ശക്തമാക്കുകയായിരുന്നു.

നേപ്പാൾ പാർലമെന്റിൽ പോലും കെ.പി.ശർമ്മ ഒലിയി നിരന്തരം ഇന്ത്യ വിരുദ്ധ നില പാടുകൾ ആവർത്തിച്ചത് കമ്യൂണിസ്റ്റ് ചൈനയ്‌ക്കു വേണ്ടിയായിരുന്നു. അയോദ്ധ്യയിലല്ല ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവനയും ആ കാലഘട്ടത്തിലാണ് നടത്തിയത്. ഇതേസമയം ചൈനയുടെ ദുഷ്ടലാക്ക് നേപ്പാൾ ജനതയെ ബോദ്ധ്യപ്പെടുത്താൻ ഇന്ത്യക്കായി. യുവാക്കളടക്കം ചൈന വിരുദ്ധ സമരങ്ങളുമായി തെരുവിലിറങ്ങി. ശർമ്മ ഒലിക്കെതിരെ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി നീങ്ങിയതോടെ മന്ത്രിസഭ താഴെവീണു. പാർലമെന്റ് സ്വയം പിരിച്ചുവിട്ട ശർമ്മ ഒലിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി.

നേപ്പാളിലെ ഭരണപ്രതിസന്ധിക്കിടെ പ്രതിപക്ഷത്തെ വരെ വിശ്വാസത്തിലെടുത്തുള്ള ഇന്ത്യയുടെ നയതന്ത്രം വിജയം കാണുകയായിരുന്നു. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി,വിദേശകാര്യമന്ത്രി എന്നിവർ രണ്ടുവർക്കാലം നേപ്പാളുമായി ഒരു ചർച്ചയ്‌ക്കും തയ്യാറാകാതിരുന്നതും അന്താരാഷ്‌ട്രതലത്തിൽ നേപ്പാളിനെ ഒറ്റപ്പെടുത്തി.

ചൈന നേപ്പാൾ ഗ്രാമങ്ങൾ കയ്യേറുന്നതും മാദ്ധ്യമപ്രവർത്തകരെ കൊല്ലുന്നതും തടർക്കഥയായതോടെ നേപ്പാളിൽ ആഭ്യന്തര സുരക്ഷയും ഭീഷണിയിലായി. ഇതിന്റെ ചുവടുപിടിച്ച് അജിത് ഡോവലും കരസേനാ മേധാവി എം.എം.നരവാനേയും നടത്തിയ നിർണ്ണായ സന്ദർശനത്തോടെ ചൈനയുടെ പിടിയിൽ നിന്നും നേപ്പാൾ ഭരണകൂടത്തെ വിടുവിക്കുന്നതിൽ ഇന്ത്യ വലിയൊരളവുവരെ വിജയിച്ചു.

കൊറോണ കാലത്ത് വൈദ്യസഹായവും പിന്നീട് വാക്‌സിനും നൽകിയ ഇന്ത്യ പ്രളയ കാലത്തെ സഹായവും കൃത്യമായി എത്തിച്ചുകൊണ്ടാണ് ജീവൻരക്ഷാ മേഖലയിലും നയതന്ത്രം പയറ്റിയത്. എല്ലാം മറന്നുള്ള ഇന്ത്യയുടെ നടപടി ജനങ്ങളെ ഒന്നാകെ ഇന്ത്യക്ക് അനുകൂലമാക്കിയതും നയതന്ത്രനേട്ടമായി. സൈനികമായും ഇന്ത്യ നേപ്പാളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന ശക്തമായ സൂചനയാണ് സൈനിക മേധാവിയെ  ആദരിച്ചതിലൂടെ ഇന്ത്യ നൽകിയത്.

Tags: india-nepal
Share
Tweet
SendShare

More News from this section

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

Latest News

കേരളത്തില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies