തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കള്ളം പറയുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. സർക്കാർ പറഞ്ഞ കളവുകൾ ഓരോ ദിവസവും പുറത്ത് വരികയാണ്. ഇരിക്കുന്ന കസേരയോടെങ്കിലും പിണറായി വിജയൻ ബഹുമാനം കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.
വനം മന്ത്രി തന്നെ നിയമസഭയിൽ പറഞ്ഞ കാര്യം തിരുത്തുകയാണ് പിന്നീട് ചെയ്തത്. അഭിമാനമുണ്ടെങ്കിൽ മന്ത്രി എ.കെ ശശീന്ദ്രൻ രാജി വെക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിൽ സംയുക്ത പരിശോധന നടത്തിയില്ലെന്ന് ആദ്യം പറഞ്ഞ സർക്കാർ പിന്നീട് നിയമസഭയിൽ തിരുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരുടെ താൽപ്പര്യത്തിന് അനുസരിച്ച് അഭിപ്രായങ്ങൾ മാറ്റി പറയുകയാണ് സർക്കാർ. മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയം ഇല്ലെന്ന് പറയുന്നത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുധാകരൻ ചോദിച്ചു.
















Comments