ന്യൂഡൽഹി : മുസ്ലീങ്ങൾക്ക് ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി ചേരാൻ മതനിയമങ്ങൾ അനുവദിക്കുന്നില്ലെന്ന് സൗദി ഇസ്ലാമിക പ്രഭാഷകൻ, അസിം അൽ-ഹക്കീം. ട്വിറ്ററിൽ ഒരു വിശ്വാസി ഉന്നയിച്ച ചോദ്യത്തിനുള്ള ഉത്തരമായാണ് അസിം അൽ – ഹക്കീം ഇത്തരം വിവാദപ്രസ്താവന നടത്തിയത് .
എന്നാൽ അതിന്റെ കാരണം അൽ ഹക്കീം വിശദീകരിച്ചില്ലെങ്കിലും, അദ്ദേഹത്തിന്റെ അനുയായികൾ ഖുറാൻ ഉദ്ധരിച്ച് ‘അവിശ്വാസികളെ സഹായിക്കുന്നതിൽ’ നിന്ന് മുസ്ലീങ്ങളെ അല്ലാഹു വിലക്കുന്നുവെന്ന് ട്വിറ്ററിൽ പറഞ്ഞു .
“നമുക്ക് ഇന്ത്യൻ വ്യോമസേനയിൽ പൈലറ്റായി ചേരാമോ?” എന്നായിരുന്നു ട്വിറ്റർ ഉപയോക്താവ് ഉന്നയിച്ച ചോദ്യം. “ ഇത് അനുവദനീയമല്ല” എന്നായിരുന്നു അൽ -ഹക്കീമിന്റെ മറുപടി . ഇതിനു പിന്നാലെ കാരണം വ്യക്തമാക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടെങ്കിലും അതിന് അൽ ഹക്കീം മുതിർന്നില്ല .
ഇസ്ലാമിക പ്രഭാഷണ ലോകത്തെ പ്രമുഖ വ്യക്തിയാണ് അസിം അൽ ഹക്കീം. സൗദി അറേബ്യക്കാരനായ ഹക്കീം ടിവിയിലും റേഡിയോയിലും അറബിയിലും ഇംഗ്ലീഷിലുമായി ഇസ്ലാമിക പരിപാടികൾ നടത്തുന്നുണ്ട്. ഹുദാ ടിവിയിലും സാക്കിർ നായിക്കിന്റെ പീസ് ടിവിയിലും പരിപാടികൾ നടത്തിയിട്ടുണ്ട് . കഴിഞ്ഞ 20 വർഷമായി ജിദ്ദ പള്ളിയിൽ ഇമാമായി ജോലി ചെയ്യുന്നു.
നേരത്തേ നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭാര്യയെ ഉപേക്ഷിക്കണമെന്ന് അസീം അൽ-ഹക്കീം ഇസ്ലാം യുവാവിന് ഉപദേശം നൽകിയതും വിവാദമായിരുന്നു .
Comments